Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CPI| മന്ത്രിമാര്‍ പോരാ, കയര്‍ വ്യവസായത്തെ മന്ത്രി കുഴിച്ച് മൂടി; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

CPI| മന്ത്രിമാര്‍ പോരാ, കയര്‍ വ്യവസായത്തെ മന്ത്രി കുഴിച്ച് മൂടി; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കും രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നില്ല എന്നായിരുന്നു സംസ്ഥാന നേതൃത്വ്തിതന് എതിരായ വിമര്‍ശനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉറച്ച് എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നുവെന്ന് സംഘടന റിപ്പോര്‍ട്ടില് പരാമര്‍ശം. സമ്മേളനത്തില്‍ ചര്‍ച്ച ഇന്നും തുടരും. സമ്മേളനത്തില്‍ വ്യവസായ വകുപ്പിനെതിരെയും വിമര്‍ശനം രൂക്ഷമാണ്. രാഷ്ട്രീയ നിലപാടുകളില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചു നില്‍ക്കുന്നില്ലെന്നും ഇത് താഴേത്തട്ടിലെ സഖാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നുമാണ് സംസ്ഥാന നേതൃത്വത്തിന് നേരെയുണ്ടായ വിമര്‍ശനം. ബ്രൂവറി വിഷയമാണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. വിമര്‍ശിക്കുന്നവരെ ശത്രു പക്ഷമായി കാണുന്നത് തെറ്റാണെന്നും പരാമര്‍ശമുണ്ട്. കയര്‍ വ്യവസായത്തെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കുഴിച്ച് മൂടിയെന്നാണ് മറ്റൊരു വിമര്‍ശനം. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളെ സ്വാഭാവിക മരണത്തിലേയ്ക്ക് തള്ളിവിട്ടത് വ്യവസായ മന്ത്രിയാണെന്നാണ് വിമര്‍ശിക്കുന്നു. പാര്‍ട്ടി സെക്രട്ടറി ചിലവ് ചുരുക്കി ട്രെയിനില്‍ സഞ്ചരിക്കുന്നു. എഐവൈഎഫ് സെക്രട്ടറി സംസ്ഥാനത്താകെ കാറിലാണ് സഞ്ചാരം. ഇത്രയധികം പണം മുടക്കി യാത്ര ചെയ്യാനുള്ള ശേഷി ഇപ്പോള്‍ സംഘടനയ്ക്കുണ്ടോയെന്നും സംസ്ഥാന നേതൃത്വം ചോദിക്കുന്നുണ്ട്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in