തിരുവനന്തപുരം: മുന് സര്ക്കാര് പൂര്ണമായും തിരിഞ്ഞുനോക്കാതിരുന്ന എല്.പി.എസ്.ടി റാങ്ക് ഹോള്ഡേഴ്സിന്റെ സമരപ്പന്തലില് നേരിട്ടെത്തി ചര്ച്ചയ്ക്ക് തയ്യാറായിരിക്കുകയാണ് പുതിയ സംസ്ഥാന സര്ക്കാരെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്. ഷംസുദ്ദീന്. സമരസമിതിയുമായി ഇതിനോടകം പലതവണ അനൗദ്യോഗിക ചര്ച്ചകള് നടത്തിയിട്ടുണ്ടെന്നും എന്നാല് ഇപ്പോള് നടക്കുന്നത് ആദ്യത്തെ ഔദ്യോഗിക ചര്ച്ചയാണെന്നും മന്ത്രി അറിയിച്ചു.
സമരസമിതി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള് സര്ക്കാര് അനുഭാവപൂര്വം പരിഗണിക്കും. വിഷയത്തില് വളരെ തുറന്ന സമീപനമാണ് സര്ക്കാരിനുള്ളത്. അര്ഹതപ്പെട്ട ആര്ക്കെങ്കിലും ലഭിക്കേണ്ട ആനുകൂല്യങ്ങള് തടഞ്ഞുവെക്കണമെന്ന നിലപാട് സര്ക്കാരിനില്ല. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഉള്പ്പെടെയുള്ള എല്ലാ പ്രായോഗിക വശങ്ങളും വിശദമായി പരിശോധിച്ച ശേഷമേ വിഷയത്തില് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
എല്പിഎസ്ടി റാങ്ക് ഹോള്ഡേഴ്സ് സമരം; ഉദ്യോഗാര്ത്ഥികളെ ചര്ച്ചയ്ക്ക് വിളിച്ച് സര്ക്കാര്; അനുഭാവപൂര്വമായ നിലപാടെന്ന് മന്ത്രി എന്. ഷംസുദ്ദീൻ