അര്‍ജന്റീന ടീമിന്റെ പിന്മാറ്റം അന്നത്തെ സര്‍ക്കാരിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഫണ്ട് ശേഖരണത്തെ ബാധിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ അര്‍ജന്റീന ടീമിന്റെ വരവ് സര്‍ക്കാര്‍ ഉള്‍പ്പെട്ട ഒരു ത്രികക്ഷി കരാറാണെന്ന് തുറന്നുസമ്മതിക്കുന്ന കത്തില്‍, വിഷയത്തിലെ തിരിച്ചടി സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്. അതേസമയം, മെസ്സിയുടെ പേരില്‍ നടന്ന ഈ സാമ്പത്തിക തട്ടിപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
മെസ്സി വിവാദത്തില്‍ പിണറായി സര്‍ക്കാരിന് തിരിച്ചടി: സ്‌പോണ്‍സറെ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്
ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും വരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പോൺസറെ രക്ഷിക്കാൻ മുൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ നടത്തിയതിന്റെ രേഖകൾ പുറത്തുവന...
ലയണല്‍ മെസ്സിയുടെയും അര്‍ജന്റീന ടീമിന്റെയും വരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്‌പോണ്‍സറെ രക്ഷിക്കാന്‍ മുന്‍ പിണറായി സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നു. സ്‌പോണ്‍സര്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (അഎഅ) ഈടാക്കിയ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കായിക വകുപ്പ് സെക്രട്ടറി അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അയച്ച കത്താണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. 2025 ജൂലൈ 7-നാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര ഇടപെടലിനായി കത്തയച്ചത്.