Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആകെ മൊത്തം 'ഫൗള്‍ പ്ലേ'! മെസ്സിയെ കൊണ്ടുവരാനെന്ന പേരില്‍ നടന്നത് വമ്പന്‍ സാമ്പത്തിക തട്ടിപ്പ്; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്

ആകെ മൊത്തം 'ഫൗള്‍ പ്ലേ'! മെസ്സിയെ കൊണ്ടുവരാനെന്ന പേരില്‍ നടന്നത് വമ്പന്‍ സാമ്പത്തിക തട്ടിപ്പ്; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഗുരുതരമായ കണ്ടെത്തലുകളുള്ള റിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി കൈമാറിയതാണെന്നും ഇതിന്റെ വിവരങ്ങള്‍ രഹസ്യസ്വഭാവമുള്ളതാണെന്നും കായികമന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. 

അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ 2024 സെപ്റ്റംബറില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്‍, കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ക്കൊപ്പം സ്‌പെയിന്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA) ഔദ്യോഗികമായി ക്ഷണിച്ചതിന്റെ ഒരു രേഖയും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്‌പെയിനില്‍ വെച്ച് ആരുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യത്തിലും വ്യക്തതയില്ല. ഫലത്തില്‍ ഖജനാവിന് നഷ്ടമുണ്ടാക്കി നടത്തിയ ഈ യാത്ര സര്‍ക്കാരിനെയും കായികപ്രേമികളെയും വഞ്ചിച്ച വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.

മെസ്സിയെ എത്തിക്കാന്‍ 126 കോടി രൂപ മുടക്കിയെന്ന് അവകാശപ്പെട്ട സ്‌പോണ്‍സര്‍, ഈ തുകയ്ക്ക് സേവനനികുതി ജിഎസ്ടി അടച്ചിട്ടില്ല. തുക കൈമാറ്റത്തിന് 22.68 കോടി രൂപ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്‌പോണ്‍സര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. പണം കൈമാറ്റത്തിനായി സ്‌പോണ്‍സര്‍മാര്‍ ആശ്രയിച്ച യു.എസ് അധിഷ്ഠിത ഏജന്‍സി അവിടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് അന്വേഷണം നേരിടുന്ന സ്ഥാപനമാണ്. വിദേശത്തേക്ക് പണം അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രാനുമതി വാങ്ങിയെങ്കിലും, തുക കൈമാറിയതിന്റെ രേഖകളൊന്നും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. അര്‍ജന്റീന ടീമില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിന് മുന്‍പാണ് കൊച്ചിയില്‍ പ്രദര്‍ശന മത്സരം നടത്തുന്നതായി കാട്ടി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയതും അനുമതി വാങ്ങിയതും.
 
സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് 2023 ജൂലൈയില്‍ സര്‍ക്കാരിന് കത്തുനല്‍കിയ കളമശേരി ആസ്ഥാനമായ 'ഗോട്ട് ആന്‍ഡ് ഗ്ലോബല്‍' എന്ന കമ്പനിക്ക് വെറും ഒരു ലക്ഷം രൂപ മാത്രമാണ് മൂലധനമുണ്ടായിരുന്നത്. കമ്പനി രജിസ്റ്റര്‍ ചെയ്ത് 20 ദിവസം തികയും മുന്‍പായിരുന്നു ഇത്. പിന്നീട് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ അതേ മേല്‍വിലാസമാണ് ഈ സ്ഥാപനത്തിനുമുള്ളത്. ടെന്‍ഡറുകളൊന്നുമില്ലാതെ ഏകപക്ഷീയമായാണ് സ്‌പോണ്‍സറെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കായിക വകുപ്പ് സെക്രട്ടറി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ വ്യക്തമായ കരാറുകളില്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോയതെന്ന് ചുണ്ടിക്കാണിക്കുന്നു. 

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in