Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി.എസ്.സി നിയമന വിവാദം : എം.ബി രാജേഷിന്‍റെ വിശദീകരണ വീഡിയോയ്ക്ക് ലൈക്കിനെക്കാൾ കൂടുതൽ ഡിസ്‌ലൈക്ക്

പി.എസ്.സി നിയമന വിവാദം : എം.ബി രാജേഷിന്‍റെ വിശദീകരണ വീഡിയോയ്ക്ക്  ലൈക്കിനെക്കാൾ കൂടുതൽ ഡിസ്‌ലൈക്ക്
പി എസ് സി നിയമനവിവാദത്തിൽ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും മറുപടിയുമായി യൂട്യൂബ് വീഡിയോയുമായി എത്തിയ എം.ബി രാജേഷിന് ലൈക്കിനേക്കാൾ അധികം ലഭിച്ചത് ഡിസ് ലൈക്ക്. സത്യം പറയുന്ന രേഖകളും കണക്കുകളും എന്ന പേരില്‍ സി പി എം കേരളയുടെ യുട്യൂബ് പേജില്‍ കണക്കുകൾ നിരത്തി എത്തിയ എം.ബി രാജേഷിനെ വരവേറ്റത് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ രോഷമാണ്. ലൈക്കിനേക്കാള്‍ ഡിസ്‌ലൈക്ക് ലഭിച്ച വീഡിയോയ്ക്ക് ചുവടെയുള്ള കമന്‍റ് ബോക്സ് നിറയുന്നത് അണപൊട്ടിയൊഴുകുന്ന പ്രതിഷേധമാണ്. വീഡിയോയ്ക്ക് 35000 ലൈക്ക് കിട്ടിയപ്പോൾ 56000 ഡിസ്ലൈക്ക് ആണ് ലഭിച്ചത്. പി എസ് സി നിയമനം കാര്യക്ഷമമായി നടക്കാത്തതിന് എതിരെ ഉദ്യോഗാർത്ഥികളുടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. അഡ്വൈസ് മെമോ അയച്ചിട്ടും നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എം.ബി രാജേഷ് രംഗത്ത് എത്തിയത്. എന്നാൽ, 'പിൻവാതിൽ നിയമനത്തെ ഊളക്കണക്ക് കൊണ്ട് ന്യായീകരിക്കാൻ നാണമുണ്ടോ.. ?' എന്ന മട്ടിലുള്ള ചോദ്യങ്ങളുമായാണ് ആയിരങ്ങള്‍ കമന്‍റ് ബോക്സിൽ എത്തുന്നത്.

Related articles

See all
Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in