Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് 20 ന്

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് 20 ന്
കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണം. മറ്റന്നാളാണ് തെരഞ്ഞെടുപ്പ്. മട്ടന്നൂർ നഗര സഭയിൽ ഭരണം പിടിക്കാൻ യുഡിഎഫും ഭരണം നിലനിലനിർത്താൻ എൽഡിഎഫും തമ്മിൽ ഇഞ്ചോട് ഇഞ്ചുള്ള പോരാട്ടമാണ് നടക്കുന്നത്. ആ വീറും വാശിയുമാണ് പ്രചാരണത്തിന്‍റെ സമാപന ദിവസമായ ഇന്ന് മട്ടന്നൂരിൽ ദൃശ്യമായത്. യുഡിഎഫിന്‍റെ പ്രചാരണത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎല്‍എ എത്തിയത് യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി. ഷാഫി പറമ്പിൽ നടത്തിയ റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. റോഡ് ഷോ കടന്നുപോയ വഴികളിലെല്ലാം ആവേശം അലയടിച്ചു. മട്ടന്നൂരിലെ വികസന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് ഷാഫി പറമ്പിൽ മട്ടന്നൂരിൽ നടത്തിയത്. ആകെയുള്ള 35 സീറ്റിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് പ്രധാന മത്സരം. നീണ്ട 25 വർഷക്കാലമായി നഗരസഭ ഭരിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് ഭരണം കൊണ്ട് മട്ടന്നൂരിൽ അടിസ്ഥാന വികസനം നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന യാഥാർത്ഥ്യമാണ് യുഡിഎഫ് മട്ടന്നൂരിലെ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിച്ചത്. അത് വോട്ടായി മാറുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. മറുവശത്ത് എൽഡിഎഫ് ആവട്ടെ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ ഭരണം നിലനിർത്താനുള്ള തീവ്രയത്നത്തിലാണ്. സിപിഎം മന്ത്രിമാരും മുതിർന്ന നേതാക്കളും ഉള്‍പ്പെടെയുള്ളവർ മട്ടന്നൂരിൽ പ്രചാരണത്തിന് എത്തി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in