Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരളം യു.ഡി.എഫിനൊപ്പം: 15 സീറ്റുവരെ ലഭിക്കുമെന്ന് സര്‍വ്വേ ഫലം

കേരളം യു.ഡി.എഫിനൊപ്പം: 15 സീറ്റുവരെ ലഭിക്കുമെന്ന് സര്‍വ്വേ ഫലം
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്ന് മനോരമ ന്യൂസ് - കാര്‍വി അഭിപ്രായ സര്‍വേ ഫലം. യു.ഡി.എഫിന് 13 സീറ്റുകളില്‍ മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് മൂന്ന് സീറ്റുകളില്‍ നേരിയ മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനം. യുഡിഎഫിന് പരമാവധി 15 സീറ്റ് വരേയും എല്‍ഡിഎഫിന് 4 സീറ്റ് വരേയും കിട്ടുമെന്ന് സര്‍വേ കണക്കുകൂട്ടുന്നു. എന്‍ഡിഎ ഒരുപക്ഷേ ഒരു സീറ്റ് നേടിയേക്കാം. നാല് സീറ്റുകളില്‍ പ്രവചനാതീതമായ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടക്കുന്നുവെന്നും സര്‍വേ കണ്ടെത്തി. വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പ്രവചനാതീത പോരാട്ടം നടക്കുന്നത്. ഇവിടങ്ങളില്‍ മത്സരഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. യുഡിഎഫ് 43 ശതമാനം വോട്ട് നേടുമെന്നും എല്‍ഡിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും പ്രവചിക്കുന്ന സര്‍വേ എന്‍ഡിഎയ്ക്ക് നല്‍കുന്ന വോട്ട് വിഹിതം 13 ശതമാനമാണ്. മറ്റുള്ളവര്‍ 6 ശതമാനം വോട്ട് നേടും.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in