Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ്പിലൂപ്പ്', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

"വാഴ 1" സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ്പിലൂപ്പ്', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

'വാഴ 1' സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനോൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി 'ഹാപ്പിലൂപ്പ്', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

'വാഴ 1' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ആനന്ദ് മേനോൻ വീണ്ടും വരുന്നു. മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഹാപ്പിലൂപ്പി”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ഫാമിലി ഫൺ വൈബിലും യൂത്ത് എനർജി നിറഞ്ഞുനിൽക്കുന്ന കളർഫുൾ ലുക്കിലുമാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

മഞ്ജു വാര്യർക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ആഷിഖ് ഐമർ ആണ് ഒരുക്കുന്നത്.

ഛായാഗ്രഹണം ഗൗതം ശങ്കറും എഡിറ്റിംഗ് കണ്ണൻ മോഹനും നിർവ്വഹിക്കുന്നു. ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്ന് സംഗീതവും ഡോൺ വിൻസെന്റ് സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു.

മറ്റു അണിയറ പ്രവർത്തകർ:

പ്രൊഡക്ഷൻ ഡിസൈനർ - ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ - ജിതിൻ ജൂഡി കുര്യാക്കോസ്, പ്രോജക്ട് ഡിസൈനർ - ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് - ബിനു ജി നായർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - ലിജി പ്രേമൻ, വി എഫ് എക്സ് - പ്രോമൈസ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പി ആർ ഒ - എ എസ് ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ - റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ - ദിലീപൻ ജി കൃഷ്ണ.

കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് ഫീൽ-ഗുഡ് എൻ്റർടൈനറായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് തരുന്ന സൂചന. പോസ്റ്റർ പുറത്തുവന്നതോടെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Related articles

See all
Entertainment

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് ഒരുക്കുന്ന 'നീക്കം'; ഒഫീഷ്യൽ ടീസർ ഒക്ടോബർ 9ന് പുറത്തിറ...

Entertainment

മലയാളത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രമായി സ്പാനിഷ് താരം; "രണ്ട് രഹസ്യങ്ങൾ" രണ്ടാം ട്രെയിലർ...

Entertainment

യൂട്യൂബിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ സിനിമ! ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ 'ഞാൻ ഗഗൻ' ഒക...

Popular News

രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും; സന്തോഷവാർത്...

Save your stories

Sign in