Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മറ്റൊരു ജീവനായി സ്വന്തം ജീവൻ നൽകിയ ധീരന് പ്രണാമം; ആർ. രാജേഷിന് ആദരാഞ്ജലികളുമായി നടന്‍ മമ്മൂട്ടി

മറ്റൊരു ജീവനായി സ്വന്തം ജീവൻ നൽകിയ ധീരന് പ്രണാമം; ആർ. രാജേഷിന് ആദരാഞ്ജലികളുമായി നടന്‍ മമ്മൂട്ടി

കണ്ണൂർ: ചെറുപുഴയില്‍ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന് (36) ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മമ്മൂട്ടി. സ്വന്തം സുരക്ഷ പോലും മറന്ന് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച രാജേഷിന്റെ ധീരതയെ അദ്ദേഹം സ്മരിച്ചു.

"ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു," എന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പ്രളയജലത്തിൽ അകപ്പെട്ടയാളെ സ്വന്തം ‘ലൈഫ് ജാക്കറ്റ്’ ഊരിനൽകി രക്ഷപ്പെടുത്തിയ ശേഷം ദുരന്തനിവാരണ പരിശീലകൻ ഒഴുക്കില്‍പെടുകയായിരുന്നു. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽ കുടുങ്ങിയ കോലുവള്ളി സ്വദേശി ശബനിയിൽ ബെന്നിയെ (61) രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു ദുരന്തം. ജീവന്‍ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ആ ധീരസ്മരണയ്ക്ക് മുന്നിൽ നാടൊന്നാകെ അന്തിമോപചാരം അർപ്പിക്കുകയാണ്.





Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

കണ്ണൂര്‍ വി.സി വിനയൻ വധക്കേസ്: സി.പി.എം പ്രവർത്തകൻ ബിജു കുറ്റക്കാരൻ, ശിക്ഷാവിധി ഈ മാസം 12-...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Save your stories

Sign in