Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലയാളി മേജർ തരുൺ വാസുദേവന് ശൗര്യചക്ര; 78 സൈനികർക്ക് ധീരതാ മെഡലുകൾ

V

മലയാളി മേജർ തരുൺ വാസുദേവന് ശൗര്യചക്ര; 78 സൈനികർക്ക് ധീരതാ മെഡലുകൾ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക ധീരതാ മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്രയും 36 പേർക്ക് സേനാ മെഡലും ഒമ്പത് പേർക്ക് കീർത്തിചക്രയും ലഭിച്ചു. പാകിസ്താൻ അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ നടത്തിയ ധീരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് 57 രാഷ്ട്രീയ റൈഫിൾസിലെ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര ലഭിച്ചത്.

ആകെ 78 പേർക്കാണ് ഇത്തവണ ധീരതയ്ക്കുള്ള സൈനിക മെഡലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 13 പേർക്ക് മരണാനന്തര ബഹുമതിയായാണ് മെഡലുകൾ നൽകുന്നത്.

അതേസമയം, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിച്ച എസ്പി എസ്. ശശിധരനും മെഡൽ പട്ടികയിൽ ഇടം നേടി. ഐജി രാജ്പാൽ മീണ, എസ്പി ബിനു രാമകൃഷ്ണ പിള്ള, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാർ, എസ്പി ഉജ്ജ്വൽ കുമാർ ജി., സബ് ഇൻസ്പെക്ടർ ജ്യോതിഷ് കുമാർ എസ്.എൽ., ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് ബാബു എസ്.എസ്. എന്നിവർക്കും മികവിനുള്ള പോലീസ് മെഡൽ ലഭിച്ചു.

അഗ്‌നിരക്ഷാ സേനയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ ജെ., സെബാസ്റ്റ്യൻ ജോസഫ് എം. എന്നിവരും പുരസ്‌കാരത്തിന് അർഹരായി. ജയിൽ വകുപ്പിൽ നിന്ന് ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനിൽ എസ്. കുമാറിനും പ്രിസൺ ഓഫീസർ എം.കെ. മോഹൻദാസിനും പുരസ്‌കാരം ലഭിച്ചു.


Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in