Logo
CHANGE MODE
Fri, Jun 05, 2026 • 09:19 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ലുലു ഹൈപ്പർ മാർക്കറ്റ് ഷാർജ റോളയിൽ പ്രവർത്തനമാരംഭിച്ചു; യു.എ.ഇയിൽ ഈ വർഷം 12 ഹൈപ്പർ മാർക്കറ്റുകൾ തുറക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 27, 2019
1 min read Updated: June 05, 2026
Share:

ലുലു ഹൈപ്പർ മാർക്കറ്റ് ഷാർജ റോളയിൽ പ്രവർത്തനമാരംഭിച്ചു; യു.എ.ഇയിൽ ഈ വർഷം 12 ഹൈപ്പർ മാർക്കറ്റുകൾ തുറക്കും
ഷാർജ: ലുലു ഗ്രൂപ്പിന്‍റെ ഷാർജയിലെ എട്ടാമത്തേതും ആഗോള തലത്തിൽ 164-ാമത്തേതും ഹൈപ്പർ മാർക്കറ്റ് ഷാർജയിലെ റോള അൽ നബയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ റൂളേഴ്‌സ് കോർട്ട് മേധാവി ഷെയ്ഖ് സാലെം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്‌ഘാടനം ചെയ്തത്. റോള മുബാറാക് സെന്‍ററിനടുത്തതായി അൽ ശർഖ് സ്ട്രീറ്റിലാണ് 85,000 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായി പുതിയ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിട്ടുള്ളത്. യു.എ. ഇ.യിലും മറ്റ്‌ ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനം കൂടുതൽ വ്യാപകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ  യൂസഫലി പറഞ്ഞു. അടുത്ത ഒരു വർഷത്തിനകം 32 ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 12 എണ്ണം യു.എ.ഇ യിലും ബാക്കിയുള്ളവ മറ്റ് ജി.സി.സി രാജ്യങ്ങളിലുമായാണ് ആരംഭിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ റീട്ടെയ്ൽ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഗ്രൂപ്പിനുള്ളതെന്നും യൂസഫലി കൂട്ടിച്ചേർത്തു. സൗദി ദേശീയ സുരക്ഷാ ഗാർഡ് ക്യാമ്പുകളിലെയും, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ വാണിജ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് ലുലു ഗ്രൂപ്പിന് ലഭിച്ചത് ഇതിന്‍റെ ഭാഗമായാണ്. ഇവിടത്തെ ഭരണാധികാരികളിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ നന്ദിയുണ്ടെന്നും യൂസഫലി അറിയിച്ചു. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്‌റഫ് അലി, ലുലു ഡയറക്ടർ സലിം എം.എ, ലുലു ഷാർജ ഡയറക്ടർ നൗഷാദ് എന്നിവരും സംബന്ധിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10