Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണിയായ യുവതിക്ക് നാട്ടിലെത്താന്‍ സഹായമേകി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി; തുണയായി ജയ്ഹിന്ദ് ടി.വിയുടെ 'അതിജീവനകാലം' പരിപാടിയും, നന്ദി പറഞ്ഞ് യുവതി| VIDEO

ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണിയായ യുവതിക്ക് നാട്ടിലെത്താന്‍ സഹായമേകി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി; തുണയായി ജയ്ഹിന്ദ് ടി.വിയുടെ 'അതിജീവനകാലം'  പരിപാടിയും, നന്ദി പറഞ്ഞ് യുവതി| VIDEO
  ലോക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണിയായ യുവതിക്ക് നാട്ടിലെത്താന്‍ സഹായമേകി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. മക്കയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ഷംനയ്ക്കാണ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ അവസരമൊരുങ്ങിയത്. ജയ്ഹിന്ദ് ടിവി യുടെ 'അതിജീവനകാലം' പാരിപാടിയും ഷംനക്ക് നാട്ടിലേക്കുള്ള മടക്കത്തിന് തുണയായി. ഗര്‍ഭിണിയായതിനാല്‍ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷംന. എന്നാല്‍ അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര റദ്ദാകുകയും തുടര്‍ ചികിത്സയ്ക്കായി ബുദ്ധിമുട്ട് നേരിടേണ്ടി വരുകയും ചെയ്തു. ഇതിനിടെ ജയ്ഹിന്ദ് ടി.വിയിലെ 'അതിജീവനകാലം' പരിപാടിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പങ്കെടുക്കുന്നതറിഞ്ഞ ബന്ധുവായ ഉബൈദ് പരിപാടിയിലേക്ക് വിളിച്ച് ഷംനയുടെ ദുരവസ്ഥ എം.പി യുടെ ശ്രദ്ധയില്‍ കൊണ്ട് വന്നു. ഷംന ഏഴ് മാസം ഗര്‍ഭിണി ആണെന്നും സഹായത്തിന് ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഷംനക്ക് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.  എംബസിയുമായും അവിടുത്തെ ഒ.ഐ.സി.സി പ്രതിനിധികളുമായും ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാമെന്ന് എം.പി ഉറപ്പ് നല്‍കുകയും തുടര്‍ന്ന് അതിന് വേണ്ടിയുളള ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഷംനയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ നാട്ടിലേത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എം.പി യുടെ നിര്‍ദേശ പ്രകാരം ഒ.ഐ.സി. സിയുടെ നേതൃത്വത്തില്‍ ഇതിനുളള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഇതിന് പിന്നാലെ ഷംന നാട്ടിലേക്ക് വിമാനം കയറുകയും ചെയ്തു.നാട്ടിലേക്കുള്ള യാത്രയ്ക്ക് വലിയ പരിശ്രമം നടത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കും ഒഐസിസി ഭാരവാഹികള്‍ക്കും ഷംന നന്ദി അറിയിച്ചു. വിദേശത്ത് കുടുങ്ങിയവര്‍ക്കായി നിരവധി ഇടപെടലുകളാണ് എന്‍,കെ.പ്രേമചന്ദ്രന്‍ എം.പി യുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.   https://www.youtube.com/watch?v=C-ENAV981Bg    

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in