ARYADAN SHOUKATH| വീടിന്‍റെ തണലൊരുക്കിയ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണയുമായി ലീലയും മുണ്ടിച്ചിയും
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read
•
Updated: June 04, 2026
നിലമ്പൂര്‍: വിശ്വസിച്ച രാഷ്ട്രീയത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വീട് നിഷേധിക്കപ്പെട്ടപ്പോള്‍ വീടൊരുക്കികൊടുത്ത പ്രിയ ബാപ്പുട്ടിക്ക് പിന്തുണയുമായി മംഗലക്കോടന്‍ ലീലയും മുണ്ടിച്ചിയുമെത്തി. ഇന്ന് (4-6) രാവിലെ അമരമ്പലം പഞ്ചായത്ത് പര്യടനം തുടങ്ങുന്ന തോട്ടേക്കാട്ടേക്കാണ് ലീലയെത്തിയത്. ഉദ്ഘാടന ചടങ്ങുകഴിഞ്ഞ് ഇറങ്ങുന്നതിനിടെ ലീലയെ കണ്ടപ്പോള്‍ തന്നെ കൈപിടിച്ച് ഷൗക്കത്ത് വിശേഷം തിരക്കി. നിറഞ്ഞ ചിരിയോടെ തെരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടാകുമെന്നായിരുന്നു ലീലയുടെ ഉറപ്പ്.
വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെപേരില്‍ വീടു നിഷേധിക്കപ്പെട്ട ലീലക്ക് രാഹുല്‍ഗാന്ധിയുടെ ജന്‍മദിന സമ്മാനമായി 2020തിലാണ് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാഹുല്‍ ഭവന്‍ നിര്‍മ്മിച്ചു നല്‍കിയത്.
കോവിഡ് കാലത്ത് രാഹുല്‍ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവായ എ.പി അനില്‍കുമാര്‍ എം.എല്‍.എയാണ് വീടിന്റെ താക്കോല്‍ ലീലക്ക് കൈമാറിയത്. അമരമ്പലം പഞ്ചായത്തിലെ പുതിയകളം മയ്യന്താനി മുണ്ടിച്ചിക്കും രാഷ്ട്രീയത്തിന്റെ പേരില്‍ പഞ്ചായത്ത് വീട് നിഷേധിച്ച ദുരനുഭവമായിരുന്നു. അറുപത്തിയഞ്ചു കാരിയായ മുണ്ടിച്ചി വിധവയും രോഗിയുമാണ്. എന്നാല്‍ അര്‍ഹതയുടെ മാനദണ്ഡം നോക്കിയല്ല മുണ്ടിച്ചിയുടെ രാഷ്ട്രീയം നോക്കിയാണ് അമരമ്പലം പഞ്ചായത്ത് വീടിന് ഉടക്കിട്ടത്. കോണ്‍ഗ്രസുകാരിയായ മുണ്ടിച്ചിയോട് പാര്‍ട്ടി മാറിയാല്‍ വീടുതരാമെന്ന മോഹനവാഗ്ദാനവും നല്‍കി. എന്നാല്‍ പാര്‍ട്ടിമാറിയുള്ള വീടുവേണ്ടെന്ന നിലപാടാണ് മുണ്ടിച്ചിയെടുത്തത്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് മൂന്നു മാസം കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കിയത്. 2022ല്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത് രാഹുല്‍ഗാന്ധിയാണ്. വാര്‍ധക്യത്തിന്റെ അവശതകള്‍ കാരണമാണ് ഇന്ന് മുണ്ടിച്ച് ആര്യാടന്‍ ഷൗക്കത്തിനെ കാണാന്‍ പര്യടന സ്ഥലത്തെത്താന്‍ കഴിയാതിരുന്നത്. എങ്കിലും വോട്ടും പ്രാര്‍ത്ഥനയും ബാപ്പുട്ടിക്കാണെന്നാണ് മുണ്ടിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരോട് പറഞ്ഞത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10