Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വിസകള്‍ ഒരേ വീട്ടിലേക്ക് സ്വന്തമാക്കി മലയാളി ദമ്പതികള്‍; ഇത് 'ഗോള്‍ഡണ്‍ കപ്പിള്‍സ്' 

യുഎഇയുടെ രണ്ട് ഗോള്‍ഡന്‍ വിസകള്‍ ഒരേ വീട്ടിലേക്ക് സ്വന്തമാക്കി മലയാളി ദമ്പതികള്‍; ഇത് 'ഗോള്‍ഡണ്‍ കപ്പിള്‍സ്' 
ദുബായ് : പ്രമുഖ മലയാളി സംരംഭക ആന്‍ സജീവിന് യുഎഇ ഗവണ്‍മെന്‍റിന്‍റെ ഗോള്‍ഡന്‍ വിസാ അംഗീകാരം ലഭിച്ചു. ഭര്‍ത്താവും ജയ്ഹിന്ദ് ടിവി ഡയറക്ടറുമായ പികെ സജീവിന് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇതോടെ ഒരു രാജ്യത്തെ നിക്ഷേപങ്ങളുടെ പേരില്‍ രണ്ട് ഗോള്‍ഡന്‍ വിസകള്‍ സ്വന്തമാക്കുന്ന യുഎഇയിലെ ആദ്യ മലയാളി ദമ്പതികളായി ഇവര്‍ മാറി. കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, രാജ്യാന്തര റെസ്റ്ററന്‍റ് ശൃംഖലകള്‍, പ്‌ളാന്‍റേഷനുകള്‍, സിനിമാ നിര്‍മ്മാണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്തിയ വനിത എന്ന നേട്ടത്തിനാണ് ഈ അംഗീകാരം. കൊല്ലം പൂയപ്പള്ളി സ്വദേശിയായ പികെ സജീവിന്‍റെ ഭാര്യയാണ് ആന്‍. കോട്ടയം വടവാതൂര്‍ സ്വദേശിനിയായ ആന്‍, നേരത്തെ നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ദുബായ് എമിഗ്രേഷന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരായ അബൂബക്കര്‍ അല്‍ അഹ്‌ലി, നാസര്‍ അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. യുഎഇ നല്‍കിയ അംഗീകാരമാണ് ഇതെന്ന് ആന്‍ സജീവ് പറഞ്ഞു.  ലോകത്ത് മികച്ച സ്ത്രീ സുരക്ഷയുള്ള രാജ്യങ്ങളിലൊന്നായ യുഎഇയില്‍ സ്ത്രീ സമൂഹത്തിന്‍റെ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും നല്‍കുന്ന മികച്ച പ്രോത്സാഹനം കൂടിയാണ് ഗോള്‍ഡന്‍ വിസ. കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന പുതിയ കാലഘട്ടത്തില്‍ ഇത് സന്തോഷത്തേക്കാള്‍ ഏറെ ബുദ്ധിമുട്ടുന്നവരുടെ വേദനകള്‍ തിരിച്ചറിയാനുള്ള അവസരമായും കാണുന്നുവന്ന് ആന്‍ മാധ്യമങ്ങളോട് പറഞ്ഞു. അരോമ ഗ്രൂപ്പിന് കീഴിലെ ഫ്രാഗ്രന്‍റ് നാച്വര്‍ എന്ന പേരിലുള്ള, കേരളത്തിലെ മൂന്നു പഞ്ചനക്ഷത്ര ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടുകളുടെ മാനേജിംഗ് ഡയറക്ടറാണ് ആന്‍ സജീവ്. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ പ്രണയം, കിണര്‍ എന്നീ മലയാളം സിനിമകളുടെ നിര്‍മ്മാതാവുമാണ്. ഫ്രാഗ്രന്‍റ് നാച്വര്‍ ഫിലിം ക്രിയേഷന്‍സ് ഇന്ത്യ, അരോമ ഇന്‍വെസ്റ്റ്‌മെന്‍റ് യു.കെ എന്നിവയുടെ ഉടമയുമാണ്. ദുബായിലും അബുദാബിയിലുമുള്ള ആര്‍ക്കേഡ് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ ആന്‍, ഇന്ത്യയ്‌ക്കൊപ്പം യുഎഇയിലും നിരവധി നിക്ഷേപം നടത്തിയിട്ടുണ്ട്. നിര്‍മാണ രംഗത്ത് ഏറെ പ്രസിദ്ധമായ അരോമ ഇന്‍റര്‍നാഷണല്‍ ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ് എന്ന മാതൃകമ്പനിക്ക് നേരത്തെ ദുബായ് ഗവണ്‍മെന്‍റിന്‍റെ മികച്ച തൊഴിലാളി സൗഹൃദ കമ്പനി എന്ന അംഗീകാരം തുടര്‍ച്ചയായ നാലു വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in