Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്ത് കേസില്‍ നെഞ്ചിടിപ്പ് കൂടുന്നത് ഇടതുമുന്നണിക്ക്; ലൈഫിലെ അഴിമതി മൂടിവെക്കാന്‍ സർക്കാർ ശ്രമം : രമേശ് ചെന്നിത്തല | Video

സ്വർണ്ണക്കടത്ത് കേസില്‍ നെഞ്ചിടിപ്പ് കൂടുന്നത് ഇടതുമുന്നണിക്ക്; ലൈഫിലെ അഴിമതി മൂടിവെക്കാന്‍ സർക്കാർ ശ്രമം : രമേശ് ചെന്നിത്തല | Video
സ്വർണ്ണക്കടത്ത് കേസിൽ നെഞ്ചിടിപ്പ് കൂടുന്നത് ഇടതുമുന്നണിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനിൽ സർക്കാർ ശ്രമിക്കുന്നത് അഴിമതി മൂടിവെക്കാനാണെന്നും ചെന്നിത്തല വിമർശിച്ചു. അതേസമയം ആന്തൂരിലെ പ്രവാസി സാജന്‍റെ ആത്മഹത്യയിൽ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിയിലും സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുന്നതിനിടെയാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം മുന്നോട്ട് നീങ്ങുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് ഉയരുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. ലൈഫ് മിഷനിൽ സി.ബി.ഐ തങ്ങളിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് സർക്കാർ കോടതിയെ സമീപിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി അഭിഭാഷകന് നൽകുന്ന ഫീസ് ഉപയോഗിച്ച് പാവങ്ങൾക്ക് വീട് വെച്ച് നൽകുകയല്ലേ വേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. https://www.facebook.com/JaihindNewsChannel/videos/247165030057427

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Kerala

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലില്‍ വ്യാപിച്ചു ; വേളിയിലും...

Save your stories

Sign in