Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുതിരാന്‍ തുരങ്കമുഖത്തെ മണ്ണിടിച്ചില്‍: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിദഗ്ധസംഘം സമഗ്ര ശാസ്ത്രീയ പരിശോധന നടത്തി

കുതിരാന്‍ തുരങ്കമുഖത്തെ മണ്ണിടിച്ചില്‍: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിദഗ്ധസംഘം സമഗ്ര ശാസ്ത്രീയ പരിശോധന നടത്തി

തൃശ്ശൂര്‍: ദേശീയപാത 544-ലെ കുതിരാന്‍ തുരങ്കപ്പാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്റ്റേറ്റ് യൂണിറ്റ് കേരള ആന്‍ഡ് ലക്ഷദ്വീപിന്റെ വിദഗ്ധസംഘം സ്ഥലത്ത് സമഗ്രമായ ശാസ്ത്രീയ പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ഐ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. സീനിയര്‍ ജിയോളജിസ്റ്റുകളായ എ. രമേശ് കുമാര്‍, നിശാന്ത് എസ്. എന്നിവര്‍ നേതൃത്വം നല്‍കിയ സംഘത്തോടൊപ്പം ഹസാര്‍ഡ് അനലിസ്റ്റ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് പ്രതിനിധികള്‍ എന്നിവരുമുണ്ടായിരുന്നു.

തുരങ്കമുഖത്തെയും അതിനുമുകളിലുള്ള കുന്നിന്‍ചെരിവിലെയും നിലവിലെ ചരിവ് സ്ഥിരത, മണ്ണ്-പാറ സ്വഭാവം, ജലനിര്‍ഗ്ഗമന സൗകര്യങ്ങള്‍, ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള അപായസാധ്യതകള്‍ എന്നിവ സംഘം വിശദമായി വിലയിരുത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് കൂടുതല്‍ സമഗ്രമായ പഠനത്തിനായി തുരങ്ക നിര്‍മ്മാണ സമയത്ത് തയ്യാറാക്കിയ ഡിസൈന്‍ രേഖകള്‍, ഡി.പി.ആര്‍, ഭൗമസാങ്കേതിക പഠന റിപ്പോര്‍ട്ടുകള്‍ എന്നിവ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകള്‍ കൂടി വിശദമായി പരിശോധിച്ച ശേഷം മേഖലയിലെ അപകടസാധ്യത ഇല്ലാതാക്കാനും പ്രദേശം സുരക്ഷിതമാക്കാനുമുള്ള ശാശ്വത പരിഹാര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജി.എസ്.ഐ സര്‍ക്കാരിന് സമര്‍പ്പിക്കും.

നേരത്തെ ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ഭൂജല-വനം വകുപ്പുകള്‍, കേരള വനഗവേഷണ കേന്ദ്രം, തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജ് തുടങ്ങിയവരില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘവും പ്രാഥമിക പരിശോധന നടത്തി നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in