Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യോഗിയുടെ വൈറസ് തിരിഞ്ഞുകുത്തും; വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

യോഗിയുടെ വൈറസ് തിരിഞ്ഞുകുത്തും; വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മുസ്ലിം ലീഗ് വൈറസാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപത്തിന് മറുപടി നല്‍കി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അറിവില്ലായ്മ കൊണ്ടാണ് യോഗി ആദിത്യനാഥ് അത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരത്തില്‍ പലപ്പോഴായി പല കാര്യങ്ങളും അദ്ദേഹം പറയാറുണ്ട്. അതെല്ലാം യോഗിയെ തിരിഞ്ഞുകുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇതും തിരിഞ്ഞുകുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു പച്ചക്കൊടിയുള്ള പാര്‍ട്ടികള്‍ എല്ലാ മുന്നണിയിലുമുണ്ട്. ബിജെപിയുടെ കൂടെയുമുണ്ട്. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കൂടെ ഐഎന്‍എല്ലുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധിയെ തളര്‍ത്താന്‍ ശ്രമിക്കേണ്ടെന്നും രാഹുലിന്റെ ഈ വരവ് തടുക്കാന്‍ അവരെക്കൊണ്ട് സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. രാഹുല്‍ ഗാന്ധി ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ രംഗത്ത് വന്നിരുന്നു. മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in