Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K T JALEEL| 'കെ ടി ജലീലിനെ മണ്ഡലത്തില്‍ കാണാനില്ല': സ്പീക്കറിന് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുടെ കത്ത്

K T JALEEL| 'കെ ടി ജലീലിനെ മണ്ഡലത്തില്‍ കാണാനില്ല': സ്പീക്കറിന് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുടെ കത്ത്
കെ.ടി ജലീല്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിന് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുടെ കത്ത്. താന്‍ അടങ്ങുന്ന തവനൂര്‍ നിയോജകമണ്ഡലത്തിന്റെ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത് കെ ടി ജലീല്‍ ആണ്. ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നിയമസഭാംഗമായി സേവനം ചെയ്യാമെന്ന് കേരള നിയമസഭ സമക്ഷം സത്യം ചെയ്തതുമാണ്. എന്നാല്‍ മാസങ്ങളായി കെ.ടി ജലീല്‍ എംഎല്‍എ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സജീവമായിരുന്ന കല്യാണവീടുകളില്‍ പോലും അദ്ദേഹത്തെ കാണാതായിട്ട് മാസങ്ങളായെന്നും സെക്രട്ടറി കത്തില്‍ ആരോപിക്കുന്നു. അദ്ദേഹത്തെ കാണാതെ പോയതാണെങ്കില്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ ഇടപെട്ട് പോലീസ് അധികാരികളുടെ സഹായത്താല്‍ തിരിച്ചു മണ്ഡലത്തിലേക്ക് എത്തിക്കാന്‍ അഭ്യര്‍ഥിക്കുന്നു എന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറി ഇ.പി രാജീവ് എഴുതിയ കത്തില്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരള ഖജനാവില്‍ നിന്ന് എംഎല്‍എ യുടെ ശമ്പളം ജോലി ചെയ്യാതെ കൈപ്പറ്റുന്നു എന്നതിനാല്‍ അദ്ദേഹം കൈപ്പറ്റിയ തുക തിരിച്ച് സര്‍ക്കാരിന്റെ ഖജനാവിലേക്ക് തിരികെ വാങ്ങിക്കണമെന്നും രാജീവ് കത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in