Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണ് കാണാത്ത ക്രൈംബ്രാഞ്ചിന്‍റെ കണ്ണ് തുറപ്പിക്കാൻ  കെഎസ്‌യു രംഗത്തിറങ്ങും; അലോഷ്യസ് സേവ്യർ

കണ്ണ് കാണാത്ത ക്രൈംബ്രാഞ്ചിന്‍റെ കണ്ണ് തുറപ്പിക്കാൻ  കെഎസ്‌യു രംഗത്തിറങ്ങും; അലോഷ്യസ് സേവ്യർ
  തിരുവനന്തപുരം: കണ്ണ് കാണാത്ത ക്രൈംബ്രാഞ്ചിന്‍റെ കണ്ണ് തുറപ്പിക്കാൻ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.  നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എ.ഡി തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്മാരെ കുറ്റവിമുക്തമാക്കിയ ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ട് അപഹാസ്യമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിഷയത്തെ  നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ഗൺമാന്മാർ ചെയ്തതെന്നും കേസ് മുന്നോട്ട് പോകാൻ തക്ക വിധത്തിലുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല എന്നുമുള്ള ക്രൈംബാഞ്ചിന്‍റെ കണ്ടെത്തൽ വിചിത്രമാണ്. കേസിലെ അഞ്ചാം സാക്ഷികളായ മാധ്യമ പ്രവർത്തകരോട് ദൃശ്യങ്ങൾ ചോദിച്ചില്ല എന്നത് മാത്രമല്ല, ദൃശ്യങ്ങൾ കൈമാറാൻ അക്രമത്തിനിരായ കെഎസ്‌യു- യൂത്ത് കോൺഗ്രസ് നേതാക്കൾ എത്തിയപ്പോൾ അത് സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി തയ്യാറായില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in