Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSU| സെനറ്റ് ഹാളിൽ പ്രതിഷേധവുമായി കെ.എസ്.യു ; ഗവർണർ സൂപ്പർ കമാൻഡർ ആവാൻ ശ്രമിക്കേണ്ട: അലോഷ്യസ് സേവ്യർ

KSU| സെനറ്റ് ഹാളിൽ പ്രതിഷേധവുമായി കെ.എസ്.യു ; ഗവർണർ സൂപ്പർ കമാൻഡർ ആവാൻ ശ്രമിക്കേണ്ട: അലോഷ്യസ് സേവ്യർ
ഗവർണർ ആർഎസ്എസിന്റെ വക്താവിനെ പോലെയാണ് പെരുമാറുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉൾപ്പെടുത്തിയ പരിപാടി സംഘടിപ്പിച്ചത് ആർ.എസ്.എസ് താത്പര്യം സംരക്ഷിക്കാനാണെന്നും കേരളത്തിൽ ഉടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. പരിപാടി നടന്ന സെനെറ്റ് ഹാളിനുള്ളിൽ ശക്തമായ പ്രതിഷേധമുയർത്തിയ കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എസ് കെ, ജില്ലാ ഭാരവാഹികളായ നിഹാൽ മുഹമ്മദ്,അഖിൽ എം എസ്, കേരള സർവകലാശാല സെനറ്റംഗം മുഹമ്മദ് ഷിനാസ് ബാബു എന്നിവരെ ബിജെപി ആർഎസ്എസ് പ്രവർത്തകർ ക്രൂരമായാണ് മർദ്ദിച്ചത്. സർവകലാശാല ആർലേക്കറിൻ്റെ കുടുംബത്തിന് പാരമ്പര്യ സ്വത്തായി കൈ മറിഞ്ഞു വന്നതല്ല. കേരളത്തിൽ സൂപ്പർ കമാൻഡറായി ഷോ കാണിക്കാൻ ആർലേക്കർ പരിശ്രമിക്കേണ്ട. വരുംദിവസങ്ങളിൽ കെഎസ്‌യുവിന്റെ പ്രതിഷേധ ചൂട് ഗവർണർ മനസ്സിലാക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യ സ് സേവ്യർ വ്യക്തമാക്കി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in