Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസയാത്രയ്ക്ക് സ്വകാര്യ ബസ്! പ്രതിഷേധിച്ച് യാത്രക്കാർ; സ്വകാര്യ ബസ് ലോബിയുമായുള്ള ഒത്തുകളിയെന്ന് ആക്ഷേപം

കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസയാത്രയ്ക്ക്  സ്വകാര്യ ബസ്! പ്രതിഷേധിച്ച് യാത്രക്കാർ; സ്വകാര്യ ബസ് ലോബിയുമായുള്ള ഒത്തുകളിയെന്ന് ആക്ഷേപം
  മലപ്പുറം: കെഎസ്ആർടിസിയുടെ മലപ്പുറം - മൂന്നാർ ഉല്ലാസയാത്രയ്ക്ക് സ്വകാര്യ ടൂറിസ്റ്റ് ബസ് ഏർപ്പാടാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ മൂന്നാറിലേക്ക് പുറപ്പെടാനുള്ള കെഎസ്ആർടിസി - ബസ് സർവീസാണ് അധികൃതർ സ്വകാര്യ ടൂറിസ്റ്റ് ബസിനെ ഏൽപ്പിച്ചത്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് കെഎസ്ആർടിസി തന്നെ മൂന്നാർ സർവീസ് നടത്തി കൂടുതൽ വിവാദത്തിൽ നിന്നും പിൻവാങ്ങി. കെഎസ്ആർടിസി മലപ്പുറം ഡിപ്പോയ്ക്ക് ഏറെ വരുമാനം നേടിതരുന്ന മൂന്നാർ ഉല്ലാസയാത്രയ്ക്കാണ് സ്വകാര്യ ബസ് ഏർപ്പാടാക്കിയത്. രാവിലെ യാത്രക്കൊരുങ്ങി എത്തിയവർ ഡിപ്പോയിൽ തയാറാക്കി നിർത്തിയിരുന്ന സ്വകാര്യ ബസ് കണ്ട് പ്രതിഷേധിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്ക് ഉല്ലാസയാത്ര എന്ന് കണ്ടാണ് മുൻകൂട്ടി ബുക്ക് ചെയ്ത് കുട്ടികളടക്കമുള്ളവരുമായി ഉല്ലാസയാത്രയ്ക്ക് പലരും ഈ സൗകര്യം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ബസ് മാറിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. കെഎസ്ആർടിസി ബസ് കേടാണെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. കെഎസ്ആർടിസി ജീവനക്കാരും സ്വകാര്യ ബസ് ലോബിയും തമ്മിലുള്ള ഒത്തുകളിയെ തുടർന്നാണ് ബസ് മാറ്റിയതെന്ന് യാത്രക്കാർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ മലപ്പുറം പോലീസ് കെഎസ്ആർടിസി ഡിപ്പോയിലെത്തി യാത്രക്കാരുമായും ഡിപ്പോ അധികൃതരുമായും ചർച്ച നടത്തി. ഒടുവിൽ യാത്രക്കായി കെഎസ്ആർടിസി ബസ് തന്നെ വിട്ടുനൽകുകയും ചെയ്തു. ഇതോടെ മണിക്കൂറുകൾ നീണ്ട മൂന്നാർ ഉല്ലാസയാത്രയുടെ അനിശ്ചിതത്വം നീങ്ങി.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in