Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര: ഉദ്ഘാടന യാത്രയില്‍ മുഖ്യമന്ത്രി വി ഡി സതീശനും; വനിത മന്ത്രിമാരും ഒപ്പം ചേരും

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര: ഉദ്ഘാടന യാത്രയില്‍ മുഖ്യമന്ത്രി വി ഡി സതീശനും; വനിത മന്ത്രിമാരും ഒപ്പം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ തമ്പാനൂരില്‍ നിന്ന് സെക്രട്ടറിയേറ്റ് വരെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തുകൊണ്ടാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. രാവിലെ 8.30-നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്.

മന്ത്രിമാരായ കെ. മുരളീധരന്‍, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പദ്ധതി നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകള്‍ പതിക്കും. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകളില്‍ ഈ സ്റ്റിക്കറുകള്‍ വ്യക്തമായി പതിക്കാനാണ് തീരുമാനം. സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.

Related articles

See all
Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പി.എം. ശ്രീ പദ്ധതി: ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഫണ്ട് തടഞ്ഞുവച്ച...

Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Save your stories

Sign in