Logo
Tue, Jun 30, 2026 • 08:26 PM
LIVE TV
Watch

No business videos available

No Middle East videos available

സര്‍ക്കാര്‍ ഇടുക്കിയിലെ കര്‍ഷക ജനതയെ വഞ്ചിച്ചെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് ; തൊടുപുഴയില്‍ ഇടുക്കി ഡിസിസിയുടെ വന്‍സ്വീകരണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 24, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സര്‍ക്കാര്‍ ഇടുക്കിയിലെ കര്‍ഷക ജനതയെ വഞ്ചിച്ചെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് ; തൊടുപുഴയില്‍ ഇടുക്കി ഡിസിസിയുടെ വന്‍സ്വീകരണം
ഇടതു സര്‍ക്കാര്‍ ഇടുക്കിയിലെ കര്‍ഷക ജനതയെ വഞ്ചിച്ചെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍ എ പറഞ്ഞു. ഇടുക്കി പാക്കേജില്‍ 12000 കോടി രൂപ അനുവദിച്ച പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം ജലരേഖയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഡിസിസി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം തൊടുപുഴയിലെത്തിയ KPCC അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എക്ക് വന്‍ സ്വീകരണമാണ് ഇടുക്കി DCCനല്‍കിയത്. ജില്ലയിയിലെ AICC , KPCC , DCCതുടങ്ങി ബ്ലോക്ക് മണ്ഡലം കമ്മറ്റി നേതാക്കന്‍മാരും സ്വീകരണത്തില്‍ പങ്കെടുത്തു. ഇടുക്കി കര്‍ഷകസ്‌നേഹം നടിക്കുന്ന ഇടതുസര്‍ക്കാര്‍ ഭൂവിഷയങ്ങളും നിര്‍മ്മാണ നിരോധനവിഷയവും സങ്കീര്‍ണ്ണമാക്കി ജില്ലയിലെ കര്‍ഷക ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പ്രസ്താവിച്ചു. ഇടുക്കി പാക്കേജില്‍ 12000 കോടി രൂപ അനുവദിച്ച പ്രഖ്യാപനം കേവലം ജലരേഖയായി മാറിയിരിക്കുകയാണ്. ഇടുക്കി പാക്കേജില്‍ ഒന്നും ചെയ്തില്ലെന്നു മുന്‍ ധനമന്ത്രി തോമസ് ഐസക് പോലും സമ്മതിക്കേണ്ടിവന്നു. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളല്ലാതെ പുതിയ വികസനപദ്ധതികള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വന്യമ്യഗ ശല്യം കൊണ്ട് കൃഷി ചെയ്യാന്‍ കഴിയാതെ ജീവിതം വഴിമുട്ടി നില്ക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എന്തു നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണം. പിഎസ് സി അംഗങ്ങളുടെ ശമ്പളം ദിവസേന 5000 രൂപാ വീതം വര്‍ധിപ്പിച്ച സര്‍ക്കാര്‍, നൂറു ദിവസമായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍ക്ക് ദിവസേന 100 രൂപയുടെ വര്‍ധനവു പോലും നടപ്പാക്കില്ലെന്നും ഇനി ചര്‍ച്ചയില്ലെന്നും പറയുന്ന മുഖ്യമന്ത്രി എന്തു ഇടതുപക്ഷക്കാരനാണ്? ഭൂപതിവ് ഭേദഗതിയ്ക്കു പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടും ഇതുവരേയും ചട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനസമൂഹത്തോടു കാണിക്കുന്ന നീതികേടിന് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടുക്കിയിലെ ജനം എല്‍ഡിഎഫിനോട് കണക്കു തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ 821 വാര്‍ഡു കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇനി ഒരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ' എന്ന പ്രാര്‍ത്ഥനാവാക്യം പോലെ ഏതു പദവിയിലിരുന്നാലും ഇടതപക്ഷദുര്‍ഭരണത്തിന്റെ അന്ത്യം കുറിയ്ക്കാന്‍ താന്‍ എന്നും ഇടുക്കി ജനതയോടൊപ്പം ഉണ്ടാകുമെന്നു ഡിസിസി പ്രസിഡന്റ് സി.പി. മാത്യു വ്യക്തമാക്കി. യോഗത്തില്‍ രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന്‍ മുഖ്യപ്രഭാഷണം നടത്തി. ഡീന്‍ കുര്യാക്കോസ് എം. പി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെപിസിസി ജന. സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, എസ്. അശോകന്‍, നേതാക്കളായ ഇ. എം. ആഗസ്തി, റോയ് കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍. എ.കെ. മണി, ജോയി വെട്ടിക്കുഴി, തോമസ് രാജന്‍, എം.എന്‍. ഗോപി, എ.പി. ഉസ്മാന്‍, എം.കെ. പുരുഷോത്തമന്‍, നിഷ സോമന്‍, സേനാപതി വേണു, എം.ഡി. അര്‍ജുനന്‍, ഷിബിലി സാഹിബ്, ടി.ജെ. പീറ്റര്‍, സിറിയക് തോമസ്, ഡി. കുമാര്‍, പി.വി. സ്‌കറിയ, ജോര്‍ജ് ജോസഫ് പടവന്‍, ജോണ്‍ നെടിയപാല, കെ.എസ്. അരുണ്‍, എന്‍.ഐ. ബെന്നി,ഇന്ദു സുധാകരന്‍, സി.പി.കൃഷ്ണന്‍,പി.എസ്. ചന്ദ്രശേഖരപിള്ള, ജോസ് അഗസ്റ്റിന്‍, ചാര്‍ളി ആന്റണി, വി.ഇ. താജുദീന്‍, ലീലാമ്മ ജോസ്, ഷാജി പൈനാടത്ത്, പി.എ.അബ്ദുള്‍ റഷീദ്,ആഗസ്തി അഴകത്ത്, കെ.ജെ. ബെന്നി, എന്‍. പുരുഷോത്തമന്‍, പി.കെ.ചന്ദ്രശേഖരന്‍, പി.ആര്‍.സലികുമാര്‍, ജി. മുരളീധരന്‍, കെ. ബി. സെല്‍വം, വിജയകുമാര്‍ മററക്കര,ജാഫര്‍ഖാന്‍ മുഹമ്മദ്, മനോജ് മുരളി, ബെന്നി തുണ്ടത്തില്‍, ജോര്‍ജ് തോമസ്, എം.കെ. ഷാജഹാന്‍, രാജു ഓടയ്ക്കല്‍, അനീഷ് ജോര്‍ജ്, തോമസ് മൈക്കിള്‍, റോബിന്‍ കാരയ്ക്കാട്, ജോര്‍ജ് കൂറുമ്പുറം, ബാബു കുര്യാക്കോസ്, പി.ഡി.ജോസഫ്,ഫ്രാന്‍സിസ് അറയ് ക്കപ്പറമ്പില്‍, മിനി സാബു,രാജാ മാട്ടുക്കാരന്‍, ടോമി പാലയ്ക്കന്‍,മനോജ് കോക്കാട് ,ടോണി തോമസ്, പി.ആര്‍. രാജേഷ്ബാബു, എം.എച്ച്. സജീവ്, റോബിന്‍ മൈലാടി, സുരേഷ് രാജു എന്നിവര്‍ സംസാരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10