'കൊറോണക്കാലത്തും സർക്കാര്‍ ധൂര്‍ത്ത് തുടരുന്നു; മുഖ്യമന്ത്രിയും ധനമന്ത്രിയും ധൂർത്ത പുത്രന്മാര്‍' : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
Jaihind TV News Report
Jaihind TV Web Desk
April 07, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കൊറോണ കാലത്തും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രോഗത്തിന്‍റെ മറവിൽ സർക്കാർ ജീവനക്കാരെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമ്മതപത്രം നൽകാതെയുള്ള സാലറി ചലഞ്ച് അനുവദിക്കില്ല. റേഷൻ സംവിധാനത്തിൽ മേനി അവകാശപ്പെടാൻ സർക്കാരിന് അധികാരമില്ല. റീബില്‍ഡ് കേരളയ്ക്കായി എ.ഡി.ബിയിൽ നിന്ന് കിട്ടിയ തുക എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ധനകാര്യ അച്ചടക്കം ഇല്ലാത്ത ധൂർത്ത പുത്രന്മാരാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
https://www.facebook.com/JaihindNewsChannel/videos/519182585691258/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10