Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോവൂർ കുഞ്ഞുമോൻ എംഎൽഎക്ക് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ വിലക്ക്

കോവൂർ കുഞ്ഞുമോൻ എംഎൽഎക്ക് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ വിലക്ക്
ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ക്ക് പഞ്ചായത്ത് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി കൂടിയാണ് ഇടത് ആഭിമുഖ്യം പുലർത്തുന്ന എംഎല്‍എയെ പഞ്ചായത്തിലെ ഒരു കമ്മിറ്റിയിലും പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന തീരുമാനം എടുത്തിരിക്കുന്നത്. ആർഎസ്പിയിൽ നിന്നും ഭിന്നിച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിക്കുകയും  ഇടതുമുന്നണിയ്ക്കാപ്പം പ്രവർത്തിയ്ക്കുകയും ചെയ്യുന്ന    വേളയിലാണ് ഇടതുമുന്നണി തന്നെ ഭരിക്കുന്ന പഞ്ചായത്തിൽ സ്ഥലം എംഎൽഎ യ്ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ  കാരാളിമുക്ക് കടപുഴ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് പഞ്ചായത്ത് കമ്മിറ്റിയും എംഎൽഎയും തമ്മിൽ കൊമ്പുകോർക്കാൻ ഇടയായത്. കിഫ്ബിയുടെ സഹായത്തോടെ നടക്കുന്ന റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎയും പഞ്ചായത്ത് കമ്മിറ്റിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിൽ കടപ്പാകുഴി ജംഗ്ഷനിലെ ഒരു കട ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം സ്റ്റേ ഉത്തരവ് ഉണ്ടായി. ഇതേ തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയും എംഎൽഎയും സംയുക്തമായി യോഗം ചേർന്നു. ഈ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ എംഎൽഎ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർത്തി. വിമർശനങ്ങൾ ശക്തമായതോടെ വനിതാ പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ പൊട്ടിക്കരഞ്ഞു. ഇതോടെ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം, സിപിഐ ഉൾപ്പെടെ ഇടതുമുന്നണിയിലെ ഭരണ സമിതി അംഗങ്ങളും എംഎൽഎക്കെതിരെ തിരിഞ്ഞു. യോഗം അലങ്കോലപ്പെട്ടു . തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് എംഎൽഎയെ പഞ്ചായത്തിലെ തുടർ പ്രവർത്തനങ്ങളിലോ പരിപാടികളിലോ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്കെത്തിയത്.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in