Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണക്കാലത്തെ അമിത വിമാനക്കൂലിയും യാത്രാദുരിതവും: കേന്ദ്ര ഏവിയേഷൻ മന്ത്രിക്ക് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

ഓണക്കാലത്തെ അമിത വിമാനക്കൂലിയും യാത്രാദുരിതവും: കേന്ദ്ര ഏവിയേഷൻ മന്ത്രിക്ക് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എംപി

ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്നും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിനെ നേരിട്ട് കണ്ട് നിവേദനം നൽകി. ആഘോഷവേളകളിൽ നാട്ടിലെത്തുന്ന മലയാളി യാത്രക്കാർക്ക്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർധനവും സീറ്റുകളുടെ ക്ഷാമവും വലിയ സാമ്പത്തിക ബാധ്യതയും യാത്രാദുരിതവുമാണ് സൃഷ്ടിക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി.

യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് പ്രത്യേക സർവീസുകൾ അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിനുപുറമെ ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ വർധിപ്പിക്കണം. ഉയർന്ന ആവശ്യകതയുള്ള റൂട്ടുകളിൽ അധിക ഫ്രീക്വൻസികളും ആവശ്യമായ സ്ലോട്ടുകളും ഉറപ്പാക്കണമെന്നും വിഷയം അടിയന്തരമായി സഭയിൽ ഉന്നയിക്കാൻ ലോക്സഭയിൽ ശൂന്യവേള നോട്ടീസ് നൽകിയതായും അദ്ദേഹം അറിയിച്ചു.

സീസൺ മുതലെടുത്ത് അന്യായമായി വിമാനക്കൂലി വർധിപ്പിക്കുന്നത് തടയാൻ ഡിജിസിഎ (DGCA) നിരക്കുകളും സീറ്റ് ലഭ്യതയും കർശനമായി നിരീക്ഷിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന സാധാരണക്കാരെയും പ്രവാസികളെയും അമിത ചാർജ് ഈടാക്കി ബുദ്ധിമുട്ടിക്കരുത്. അതിനാൽ കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രത്യേകിച്ച് ഗൾഫ്-കേരള സെക്ടറുകളിലെ വിമാന സർവീസുകൾ വർധിപ്പിക്കുകയും വിമാനക്കൂലി നിയന്ത്രണവിധേയമാക്കുകയും വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in