Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊടകരകുഴല്‍പ്പണ കേസ്; പുനരന്വേഷണം തട്ടിപ്പ്, ബിജെപി സിപിഎം ഡീല്‍ വ്യക്തമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊടകരകുഴല്‍പ്പണ കേസ്; പുനരന്വേഷണം തട്ടിപ്പ്, ബിജെപി സിപിഎം ഡീല്‍ വ്യക്തമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: കൊടകരയിലെ പുന:രന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്തുകൊണ്ട് ആദ്യ അന്വേഷണം പരാജയപ്പെട്ടു. എന്ത് ഇടപെടല്‍ ആണ് ആദ്യ അന്വേഷണത്തില്‍ ഉണ്ടായത്. ഒരു കാര്യമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് കൃത്യമായ സിപിഎം ബിജെപി ഡീല്‍ കേസില്‍ ഉണ്ടായിട്ടുണ്ട്.ഇപ്പോള്‍ വെളിപ്പെടുത്തലിന് പിന്നില്‍ ബിജെപിയിലെ ആഭ്യന്തര കലാപമാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ താനാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും അന്വേഷിക്കണം. എന്തുകൊണ്ട് ബിജെപി അന്വേഷണം ആവശ്യപ്പെടുന്നില്ല എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ബിജെപിയെ വെട്ടിലാക്കി കൊടകര കുഴല്‍പ്പണ കേസില്‍ മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും, കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞു. ചാക്കില്‍ കെട്ടിയാണ് പണം കൊണ്ട് വന്നത്. പണം കൊണ്ട് വന്നത് ധര്‍മ്മരാജന്‍ എന്നൊരു വ്യക്തിയാണ്.ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്. താന്‍ ആണ് ധര്‍മ്മരാജന് മുറി എടുത്ത് കൊടുത്തതെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...