Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KERALA UNIVERSITY| കേരള സര്‍വ്വകലാശാല അധികാര പോര് കനക്കുന്നു; വിസിക്കു മുന്നറിയിപ്പുമായി ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

KERALA UNIVERSITY| കേരള സര്‍വ്വകലാശാല അധികാര പോര് കനക്കുന്നു; വിസിക്കു മുന്നറിയിപ്പുമായി ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയ കേരള സര്‍വ്വകലാശാലയിലെ അധികാര പോരും പ്രതിഷേധങ്ങളും തുടരുന്നു. വിസിയുടെ വിലക്ക് മറികടന്ന് രജിസ്ട്രാറായി തുടരുന്ന ഡോ കെ. എസ്. അനില്‍കുമാര്‍ പരിശോധിക്കുന്ന ഫയലുകള്‍ വിസി മടക്കി. പകരം വി സി ചുമതലപ്പെടുത്തിയിരിക്കുന്ന ഡോ. മിനി കാപ്പന്‍ നല്‍കുന്ന ഫയലുകള്‍ക്ക് അംഗീകാരവും നല്‍കി. ഇതിനിടയില്‍ മിനി കാപ്പനും വിസിക്കും മുന്നറിയിപ്പും താക്കീതുമായി ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തി. വിസി നിയോഗിച്ച ഡോ. മിനി കാപ്പനും സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഡോ കെ.എസ്.അനില്‍കുമാറും ഒരേസമയം രജിസ്റ്റാര്‍ പദവിയില്‍ തുടരുന്ന അസാധാരണമായ സ്ഥിതിവിശേഷം സര്‍വ്വകലാശാലയില്‍ തുടരുകയാണ്. ഇതിനിടയില്‍ വിസിയുടെ വിലക്ക് മറികടന്ന് രജിസ്ട്രാറായി തുടരുന്ന ഡോ കെ.എസ്.അനില്‍കുമാര്‍ പരിശോധിക്കുന്ന ഫയലുകള്‍ മടക്കിയ വി സി താന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഡോ. മിനി കാപ്പന്‍ നല്‍കുന്ന ഫയലുകള്‍ക്ക് അംഗീകാരവും നല്‍കുകയാണ്.. രജിസ്ട്രാറുടെ വാഹനം പിടിച്ചെടുക്കുന്നതിനുള്ള നീക്കവും വിസി ആരംഭിച്ചിട്ടുണ്ട്. ഇതോടെ മിനി കാപ്പനും വിസിക്കും മുന്നറിയിപ്പും താക്കീതുമായി ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തി,നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വൈസ് ചാന്‍സിലര്‍ തുടരുകയാണെന്നും ആരെങ്കിലും സര്‍വകലാശാലയുടെ ഫയലുകള്‍ നിയമവിരുദ്ധമായി നീക്കിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ഭരണം പുറത്തിരുന്ന് നിയന്ത്രിക്കുന്ന വിസി പ്രതിഷേധം ഭയന്ന് ഇന്നും സര്‍വ്വകലാശാലയില്‍ എത്തിയില്ല.വീസി എത്തിയാല്‍ തടയുമെന്ന നിലപാടിലാണ് എസ്എഫ്‌ഐ . ഉന്നത വിദ്യാഭ്യാസം മേഖലയെ അവതാളത്തില്‍ ആക്കുന്ന സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കടന്ന് ആക്രമിച്ചു. സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയ കേരള സര്‍വ്വകലാശാലയിലെ അധികാര പോരും പ്രതിഷേധങ്ങളും തുടരുന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയില്‍ ആക്കുകയാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in