Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘ലഹരിക്കെതിരെ കായിക ലഹരി’; കേരള പൊലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി മെഗാ മാരത്തൺ

‘ലഹരിക്കെതിരെ കായിക ലഹരി’; കേരള പൊലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി മെഗാ മാരത്തൺ

കൊച്ചി: ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന സന്ദേശവുമായി കേരള പൊലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ മാരത്തൺ ഞായറാഴ്ച (സെപ്റ്റംബർ 6) കൊച്ചിയിലെത്തും. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിലൂടെ ദീപശിഖാ പ്രയാണവുമായി മുന്നേറുന്ന മാരത്തൺ ഞായറാഴ്ച വൈകിട്ട് നാലിന് കളമശ്ശേരി ഡെക്കാത്‌ലണിന് സമീപം എത്തും. ഇവിടെ തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങും. തുടർന്ന് ഫ്ലാഷ് മോബും സൂംബാ ഡാൻസും അരങ്ങേറും. ഇതിന് പിന്നാലെ സൈക്കിൾ റാലിയുടെ അകമ്പടിയോടെ മാരത്തൺ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലെത്തും. വൈകിട്ട് അഞ്ചിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാരത്തൺ സംഘങ്ങളും ഇവിടെ സംഗമിക്കും. തുടർന്ന് സ്റ്റേഡിയത്തിന് ചുറ്റുമായി മെഗാ മാരത്തൺ നടക്കും.

സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ദീപശിഖ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.ദീപശിഖാ പ്രയാണവും മാരത്തൺ സംഘവും കടന്നുപോകുന്ന കളമശ്ശേരി മുതൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെയുള്ള മേഖലയിൽ ഞായറാഴ്ച വൈകിട്ട് മൂന്നുമുതൽ ഏഴുവരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എൻഎച്ച് 544, ആലുവ–എറണാകുളം പി.ഡബ്ല്യു.ഡി റോഡ്, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. യാത്രക്കാർ നിയന്ത്രണങ്ങളോട് സഹകരിക്കുകയും സാധ്യമാകുന്നിടത്ത് ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.


Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in