തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ വന്‍ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനെ നിയമിച്ചു.സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പിയുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. നിലവില്‍ ഈ സ്ഥാനത്തുണ്ടായിരുന്ന എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി മാറ്റി നിയമിച്ചു.
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്നും ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ആയി നിയമിച്ചു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആയിരുന്ന എച്ച്. വെങ്കിടേഷിന് അതേ തസ്തികയിൽ പൂർണ്ണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നും ഇന്റലിജൻസ് എ.ഡി.ജി.പി ആയി മാറ്റി നിയമിച്ചു.
പ്രധാന നിയമനങ്ങള്‍ (ഉന്നതതലങ്ങള്‍):
എസ്. ശ്രീജിത്ത്: ജയില്‍ മേധാവി (മുമ്പ് പോലീസ് ആസ്ഥാനത്തെ എഡിജിപി).
ബല്‍റാം കുമാര്‍ ഉപാധ്യായ: ബറ്റാലിയന്‍ എഡിജിപി (മുമ്പ് ജയില്‍ എഡിജിപി).
ദിനേന്ദ്ര കശ്യപ്: ഇന്റലിജന്‍സ് മേധാവി.
യതീഷ് ചന്ദ്ര: എറണാകുളം റേഞ്ച് ഡിഐജി.
ഐജി, ഡിഐജി തലത്തിലെ മാറ്റങ്ങള്‍:
ഹര്‍ഷിത അട്ടല്ലൂരി: പോലീസ് ആസ്ഥാനത്തെ ഐജി.
എസ്. ശ്യാംസുന്ദര്‍: ക്രൈംബ്രാഞ്ച് ഐജി.
ആര്‍. നിശാന്തിനി: ഇന്റലിജന്‍സ് ഐജി.
ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ: തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍.
കെ. കാര്‍ത്തിക്: തൃശൂര്‍ റേഞ്ച് ഡിഐജി.
ടി. നാരായണന്‍: കണ്ണൂര്‍ റേഞ്ച് ഡിഐജി.
സിറ്റി കമ്മിഷണര്‍മാര്‍/ജില്ലാ പോലീസ് മേധാവിമാര്‍:
എ.പി. ഷൗക്കത്തലി: കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍.
മെറിന്‍ ജോസഫ്: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി.
കെ.എം. സാബു മാത്യു: കോട്ടയം ജില്ലാ പോലീസ് മേധാവി.
ഡോ. എ. നസീം: ഇടുക്കി ജില്ലാ പോലീസ് മേധാവി.
ടി.കെ. വിഷ്ണു പ്രദീപ്: ആലപ്പുഴ ജില്ലാ പോലീസ് മേധാവി.
ഷാജി സുഗുണന്‍: കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി.
ബി.കെ. പ്രശാന്തന്‍ കാണി: തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി.
എ. അബ്ദുള്‍ റഷീദ്: പാലക്കാട് ജില്ലാ പോലീസ് മേധാവി.
എസ്. ദേവ മനോഹര്‍: വയനാട് ജില്ലാ പോലീസ് മേധാവി.
പി. നിതിന്‍രാജ്: കാസര്‍കോട് ജില്ലാ പോലീസ് മേധാവി.
ബി.വി. വിജയ ഭരത് റെഡ്ഡി: കണ്ണൂര്‍ സിറ്റി കമ്മിഷണര്‍.
ഉമേഷ് ഗോയല്‍: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി.
മുഹമ്മദ് നദീമുദ്ദീന്‍: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി.