സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിവരെ തുടരും. മുൻപ് വാർഡ് അംഗങ്ങളായിരുന്ന ജനപ്രതിനിധികൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും രാജിവെക്കുകയും ചെയ്തതിനെ തുടർന്നാണ് എട്ടിടങ്ങളിൽ പ്രധാനമായും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള മുന്നണികളുടെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണമായി മാറിയ ഈ തിരഞ്ഞെടുപ്പിൽ, എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിലെ രണ്ടു വാർഡുകൾ ഉൾപ്പെടെ ആകെ 38 തദ്ദേശ വാർഡുകളിലാണ് വോട്ടർമാർ വിധിയെഴുതുന്നത്.