രാഷ്ട്രപതിഭവൻ സ്വപ്നം കാണുന്ന കേരള ഗവർണർ അമിത് ഷായുടെ ഏജൻറ് ആയി പ്രവർത്തിക്കുകയാണെന്ന് എം എം ഹസ്സൻ
Jaihind TV News Report
Jaihind TV Web Desk
January 22, 2020
1 min read
•
Updated: June 10, 2026
രാഷ്ട്രപതിഭവൻ സ്വപ്നം കാണുന്ന കേരള ഗവർണർ അമിത് ഷായുടെ ഏജൻറ് ആയി പ്രവർത്തിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സൻ പറഞ്ഞു. കൊല്ലത്ത് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി സംഘടിപ്പിച്ച എ.സി ജോസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതരത്വത്തെ കശാപ്പു ചെയ്യുന്ന അഭിനവ ഗോഡ്സേയാണ് അമിത് ഷാ എന്ന് എം.എം ഹസ്സൻ പറഞ്ഞു. ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹർജികളുടെ സാധുത മുഖവിലക്കെടുത്ത സുപ്രീം കോടതി നിലപാട് ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച മികച്ച തൊഴിലാളി നേതാവായിരുന്നു എ.സി ജോസെന്ന് അദ്ദേഹം അനുസ്മരിച്ചു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10