Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് സ്വർണവില റോക്കറ്റ് കുതിപ്പിൽ; പവൻ വില 1.11 ലക്ഷം കടന്നു, ഒപ്പം വെള്ളി വിലയും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില റോക്കറ്റ് കുതിപ്പിൽ; പവൻ വില 1.11 ലക്ഷം കടന്നു, ഒപ്പം വെള്ളി വിലയും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നത് തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,965 രൂപയായും, ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായും ഉയർന്നു. ഇന്നലെ രാവിലെയും വൈകുന്നേരവുമായി പവന് 1,120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ ഈ വിലക്കയറ്റം. രാജ്യാന്തര വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയരാൻ കാരണം.

സ്വർണത്തോടൊപ്പം സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മുന്നേറ്റമുണ്ടായിട്ടുണ്ട്. വിപണിയിൽ നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 245 രൂപയായും, 10 ഗ്രാം വെള്ളിയുടെ വില 2,450 രൂപയായുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണനിരക്കുകൾ ഒറ്റനോട്ടത്തിൽ (പവൻ വില):

  • ഓഗസ്റ്റ് 8: ₹1,11,720

  • ഓഗസ്റ്റ് 7: ₹1,09,920

  • ഓഗസ്റ്റ് 6: ₹1,09,800

  • ഓഗസ്റ്റ് 5: ₹1,07,680

  • ഓഗസ്റ്റ് 4: ₹1,05,600

  • ഓഗസ്റ്റ് 3: ₹1,05,760

  • ഓഗസ്റ്റ് 2: ₹1,05,760

  • ഓഗസ്റ്റ് 1: ₹1,05,760

  • ജൂലൈ 31: ₹1,06,040

  • ജൂലൈ 30: ₹1,05,840

  • ജൂലൈ 29: ₹1,05,240

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in