Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വോട്ടെണ്ണല്‍: നാളെ കാസര്‍ഗാേഡും കൊല്ലത്തും പടക്കകടകള്‍ക്ക് നിയന്ത്രണം

വോട്ടെണ്ണല്‍: നാളെ കാസര്‍ഗാേഡും കൊല്ലത്തും പടക്കകടകള്‍ക്ക് നിയന്ത്രണം
വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പടക്കവില്‍പ്പനയ്ക്കും ഉപയോഗത്തിനും ജില്ലാ ഭരണകൂടങ്ങള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ പടക്കക്കടകള്‍ വോട്ടെണ്ണല്‍ ദിവസം അടച്ചിടാന്‍ കളക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ക്രമസമാധാന നില തകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പടക്കങ്ങളുടെ വിപണനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. കോഴിക്കോട് ജില്ലയില്‍ പടക്ക നിയന്ത്രണത്തിന് പുറമെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനും സംഘര്‍ഷ സാധ്യതകള്‍ ഇല്ലാതാക്കാനുമാണ് ഈ നടപടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോഴുണ്ടാകുന്ന ആവേശപ്രകടനങ്ങള്‍ അക്രമാസക്തമാകാതിരിക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. വിജയാഘോഷങ്ങള്‍ നടത്തുന്നതിന് തടസ്സമില്ലെങ്കിലും അവ പരിധി ലംഘിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ നിയമലംഘനങ്ങള്‍ നടത്തുകയോ ചെയ്താല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഭരണകൂടം അഭ്യര്‍ത്ഥിച്ചു.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in