Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബിജെപിയും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ സമാധാനം കളയുന്നു'; കെ.സി. വേണുഗോപാൽ

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബിജെപിയും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ സമാധാനം കളയുന്നു'; കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാർക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങൾ ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മോദി സർക്കാരിനുമെതിരെ കോൺഗ്രസ് സമരം പ്രഖ്യാപിച്ചതിന്റെ പേരിലാണ് സംസ്ഥാനത്ത് നേതാക്കൾക്കും മന്ത്രിമാർക്കും നേരെ അക്രമം അഴിച്ചുവിടുന്നത്. കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണം കഴിഞ്ഞ പത്ത് വർഷമായി സി.പി.എം പിന്തുടരുന്ന 'രക്ഷാപ്രവർത്തന' ഗുണ്ടായിസത്തിന്റെ തുടർച്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എമ്മും ബി.ജെ.പിയും കൈകോർത്ത് കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ യുവമോർച്ച പ്രവർത്തകർ അതിക്രമം കാട്ടിയെങ്കിൽ, അതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ജനീഷിനെതിരെ ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സി.പി.എമ്മും കാലുറപ്പിക്കാൻ കഴിയാത്ത ബി.ജെ.പിയും സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ഒത്തുകളിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ സി.പി.എം എന്തിനാണ് വിറളിപൂണ്ട് ആക്രമണം നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കണം. മന്ത്രിമാർക്കെതിരായ അതിക്രമത്തിന് സംസ്ഥാന സി.പി.എം നേതൃത്വത്തിന്റെ അനുമതിയുണ്ടോ എന്നും അദ്ദേഹം മറുപടി പറയണം. ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഇത്തരം കലാപശ്രമങ്ങളെ ശക്തമായി നേരിടണമെന്നും അക്രമത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.


Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Save your stories

Sign in