Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ യുഗം; പുതിയ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ യുഗം; പുതിയ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ബെംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാളെ വൈകിട്ട് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഡി കെയ്‌ക്കൊപ്പം 11 മന്ത്രിമാരും ചുമതലയേല്‍ക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെയും, മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയില്‍ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിനും ഏറെ ശ്രദ്ധേയമായ വാര്‍ത്തയാണ് കര്‍ണാടകയില്‍ നിന്നും വരുന്നത്. പുതിയ മന്ത്രിസഭയില്‍ രണ്ട് മലയാളികള്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പ്രമുഖ നേതാക്കളായ കെ ജെ ജോര്‍ജ്, യു ടി ഖാദര്‍ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി മുഖങ്ങള്‍.

ഇവര്‍ക്ക് പുറമെ ജി പരമേശ്വര, സതീഷ് ജാര്‍ക്കിഹോളി, എം ബി പാട്ടീല്‍, ഈശ്വര്‍ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധര്‍ എന്നിവരും ഡി കെ ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യപട്ടികയിലുണ്ട്. ഈ മാസം 18 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷമാകും കര്‍ണാടകയില്‍ വിപുലമായ മന്ത്രിസഭാ വികസനം ഉണ്ടാകുക.

Related articles

See all
Popular News

'പ്രതിഷേധക്കാരെ നേരിടാൻ ഗുണ്ടകളെ ഇറക്കും'; വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് എസ്. സുരേഷ്

Popular News

രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ; ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിക്കുമെ...

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

‘മൊഗാംബോ മോദി’ ജനാധിപത്യത്തെ തകർക്കുന്നു; രാജ്യത്തിനെതിരായ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി വില...

Save your stories

Sign in