Logo
CHANGE MODE
Fri, Jun 05, 2026 • 05:07 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

KANNUR KAYALODU DEATH| കണ്ണൂർ കായലോടില്‍ യുവതി ജീവനൊടുക്കിയ സംഭവം: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കൂടുതല്‍ പേര്‍ പ്രതികളായേക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 20, 2025
1 min read Updated: June 04, 2026
Share:

KANNUR KAYALODU DEATH| കണ്ണൂർ കായലോടില്‍ യുവതി ജീവനൊടുക്കിയ സംഭവം: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കൂടുതല്‍ പേര്‍ പ്രതികളായേക്കും
കണ്ണൂരില്‍ പറമ്പായില്‍ സദാചാര ഗുണ്ടായിസം നേരിട്ട യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കും. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് ആണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി അറിയിച്ചത്. ഒരു സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവതി കുറിപ്പില്‍ പറയുന്നു. എന്നാല്‍ സൂഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും കുറിപ്പിലില്ല. സുഹൃത്തിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കായലോട് പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീനയെയാണ് ചൊവ്വാഴ്ച സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ കൂട്ട വിചാരണയില്‍ മനംനൊന്താണ് റസീന ജീവനൊടുക്കിയത്. തുടര്‍ന്ന് 3 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആള്‍ക്കൂട്ട വിചാരണയില്‍ 3 പേര്‍ കൂടി പങ്കാളിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10