Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മഴക്കെടുതി: കണ്ണൂരില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; പാല്‍ച്ചുരം റോഡ് അടച്ചു

മഴക്കെടുതി: കണ്ണൂരില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; പാല്‍ച്ചുരം റോഡ് അടച്ചു

കണ്ണൂരില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 905 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത ജാഗ്രത മുന്‍നിര്‍ത്തി വയനാടന്‍ ചുരങ്ങളിലൊന്നായ പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചു. മന്ത്രി സണ്ണി ജോസഫും എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമാണ് കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേരെ കാണാതാകുന്നത്. പുളിങ്ങോം മീന്തുള്ളിയില്‍ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശിയും നീന്തല്‍ പരിശീലകനുമായ ആര്‍. രാജേഷ്, പേരാവൂര്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വി.പി. ഹനീഫ എന്നിവര്‍ക്കായാണ് അന്വേഷണം തുടരുന്നത്. മീന്തുള്ളിയില്‍ ഒഴുക്കില്‍പ്പെട്ട മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രാജേഷ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

കാലവര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ആകെ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 384 സ്ത്രീകളും 324 പുരുഷന്മാരും ഉള്‍പ്പെടെ ആകെ 905 പേരാണ് നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നത്. തളിപ്പറമ്പില്‍ 8, ഇരിട്ടിയില്‍ 6, പയ്യന്നൂരില്‍ 3, തലശ്ശേരിയില്‍ 1 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള ക്യാമ്പുകളുടെ കണക്ക്. പയ്യാവൂര്‍ ചെറുപുഷ്പം സ്‌കൂളിലെ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത് (184 പേര്‍).

ദുരിതബാധിത പ്രദേശങ്ങളില്‍ സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സന്ദര്‍ശനം നടത്തി. പായം കിളിയന്തറ അഞ്ചേക്കര്‍ പുനരധിവാസ മേഖലയില്‍ വിള്ളല്‍ വീണ വന്‍ മതില്‍ തകര്‍ച്ചാഭീഷണിയിലായതിനെ തുടര്‍ന്ന് സമീപത്തെ ആറ് വീടുകളില്‍ നിന്നുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. പായം നരിമട, അയ്യന്‍കുന്ന് ആനപ്പന്തി എന്നിവിടങ്ങളില്‍ തകര്‍ന്ന വീടുകളും മന്ത്രി സന്ദര്‍ശിക്കുകയും അടിയന്തര നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പയ്യന്നൂരിലെ ക്യാമ്പുകള്‍ കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എ വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

അതിനിടെ, കേളകം-ബോയ്‌സ്ടൗണ്‍-മാനന്തവാടി പാല്‍ച്ചുരം റോഡ് താത്കാലികമായി അടച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ തുടരുന്നതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ വയനാട്ടിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Save your stories

Sign in