കല്പറ്റ: കള്ളാടി മണ്ണിടിച്ചിലില് കാണാതായ വിക്രം റാണയ്ക്കായുള്ള തെരച്ചില് അഞ്ചാം ദിവസവും തുടരും. ദുരന്തസ്ഥലത്തെ രണ്ടാം സോണ് കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. അപകടത്തില് ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങള് വിലയിരുത്താന് കൊങ്കണ് റെയില്വേയില് നിന്നുള്ള വിദഗ്ധ സംഘം ഇന്ന് എത്തിയേക്കും. അതേസമയം, അപകടത്തില് പരിക്കേറ്റ് ആശുപത്രിയില് ചികിത്സയില് കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര് അറിയിച്ചു. പ്രദേശത്തുനിന്ന് മാറ്റിപ്പാര്പ്പിച്ച 49 കുടുംബങ്ങളിലെ 132 പേര് ദുരിതാശ്വാസ ക്യാമ്പുകളില് തുടരുകയാണ്.
കള്ളാടി മണ്ണിടിച്ചില്: വിക്രം റാണയ്ക്കായുള്ള തെരച്ചില് അഞ്ചാം ദിവസത്തിലേക്ക്; ഏഴ് മരണം