Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂർ എയർപോർട്ടിന് 'പോയിന്റ് ഓഫ് കോൾ' പദവി നൽകണം: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് കെ. സുധാകരൻ എം.പി നിവേദനം നൽകി

കണ്ണൂർ എയർപോർട്ടിന് 'പോയിന്റ് ഓഫ് കോൾ' പദവി നൽകണം: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് കെ. സുധാകരൻ എം.പി നിവേദനം നൽകി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (KIAL) രൂക്ഷമായ സർവീസ് പ്രതിസന്ധികൾ പരിഹരിക്കണമെന്നും 'പോയിന്റ് ഓഫ് കോൾ' (Point of Call) പദവി ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എം.പി കെ. സുധാകരൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. നാടിന്റെ സാമ്പത്തിക ഭദ്രതയുടെ പ്രധാന തൂണായ പ്രവാസി മലയാളികൾ അവധിക്കാലത്തും ആഘോഷവേളകളിലും നാട്ടിലെത്താൻ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിനും സാമ്പത്തിക നിലനിൽപ്പിനും പ്രധാന തടസ്സമായി നിൽക്കുന്നത് വിദേശ വിമാനക്കമ്പനികൾക്ക് (Foreign Carriers) സർവീസ് നടത്താൻ അനുമതി നൽകുന്ന 'പോയിന്റ് ഓഫ് കോൾ' പദവിയില്ലാത്തതാണ്. നിലവിൽ പരിമിതമായ ഇന്ത്യൻ വിമാനങ്ങൾ മാത്രമുള്ളതിനാൽ വിമാനക്കമ്പനികൾ ഈടാക്കുന്ന ഭീമമായ ടിക്കറ്റ് നിരക്കും ചൂഷണവും തടയാൻ കൂടുതൽ വിദേശ സർവീസുകൾ അനിവാര്യമാണ്. നിലവിൽ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനാൽ ഉത്തര മലബാറിലെയും കുടകിലെയും യാത്രക്കാർ കോഴിക്കോട്, മംഗലാപുരം, കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണെന്ന് എം.പി ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായും കെ. സുധാകരൻ വ്യക്തമാക്കി.

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in