സ്പ്രിങ്ക്‌ളര്‍ ഇടപാട് ലാവലിന്‍ കേസിന് സമാനം; സിബിഐ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എം.പി
Jaihind TV News Report
Jaihind TV Web Desk
April 19, 2020
1 min read
•
Updated: June 10, 2026
കണ്ണൂര്‍: സ്പ്രിങ്ക്‌ളര്‍ ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കെ. സുധാകരന്‍ എം.പി. ലാവലിന് സമാനമാണ് സ്പ്രിങ്ക്‌ളര്‍ കേസ്. ജനങ്ങളുടെ സ്വകാര്യതപോലും വിറ്റു കാശാക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്‍റേതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ.എം ഷാജി എംഎല്‍എക്കെതിരെ കേസെടുത്ത നടപടി തരംതാഴ്ന്നതാണ്. പ്രതിപക്ഷ ധര്‍മ്മമാണ് കെ.എം ഷാജി പറഞ്ഞത്. ഷാജിയെ സിപിഎം ഭയപ്പെടുന്നു. കൃത്യമായ പരാതി പോലും ഇല്ലാതെയാണ് വിജിലന്‍സ് ഷാജിക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയത്. പരാതി നല്‍കിയ വ്യക്തിക്ക് ഇതുമായി ഒരു ബന്ധവുമില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് നികൃഷ്ടമനസിന് ഉടമയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലുടനീളം കാണുന്നത് പിണറായി വിജയന്റെ യഥാര്‍ത്ഥ മുഖമല്ല. പി ആര്‍ കമ്പനിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് അഭിനയിക്കുകയാണദ്ദേഹം ചെയ്യുന്നത്. നല്ല അഭിനയത്തിനുള്ള അവാര്‍ഡിനായി പിണറായി വിജയനേയും പരിഗണിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. പ്രവാസി മലയാളികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കണം. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10