Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സമാധാനം ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍; മകള്‍ക്ക് പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു അച്ഛന്‍റെ ഭരണം കേരളത്തിന് വേണമോ?'-കെ.സുധാകരന്‍ എംപി

'സമാധാനം ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍; മകള്‍ക്ക് പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു അച്ഛന്‍റെ ഭരണം കേരളത്തിന് വേണമോ?'-കെ.സുധാകരന്‍ എംപി
ഗാന്ധി സ്തൂപം തകര്‍ത്തത് മനസാക്ഷിയുള്ള സി പി എം പ്രവര്‍ത്തകര്‍ അംഗീകരിക്കുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സുധാകരന്‍ എംപി. മലപ്പട്ടത്തെ പോലെ യുദ്ധം ചെയ്തത് കൊണ്ട് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കഴിയില്ല. മൂന്ന് തവണ സിപിഎം പ്രവര്‍ത്തകര്‍ എന്റെ വാഹനത്തിന് ബോംബെറിഞ്ഞ് എന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നിട്ടും ഞാന്‍ മരിച്ചില്ല. ഇപ്പോഴും ഞാന്‍ ജീവിച്ചിരിപ്പുണ്ട്, 12 തവണയാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചത്. എന്നിട്ടും ഞാന്‍ അതിനെ അതിജീവിച്ചു.കോണ്‍ഗ്രസിനെ ഭയപ്പെടുത്തി തകര്‍ക്കാന്‍ നോക്കേണ്ട. സമാധാനം ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. മകള്‍ക്ക് പണം ഉണ്ടാക്കി കൊടുക്കുന്ന ഒരു അച്ഛന്റെ ഭരണം കേരളത്തിന് വേണമോയെന്ന് സിപിഎംകാര്‍ ആലോചിക്കണമെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു. മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരന്‍ എംപി. കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് വീണ്ടും സിപിഎം അക്രമം പുനര്‍നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഗാന്ധി സ്തൂപ്പം വീണ്ടും തകര്‍ത്തു. സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം ഭീകരതയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനാധിപത്യ അതിജീവന യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു കെ.സുധാകരന്‍ എം.പിയുടെ വിമര്‍ശനം.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in