Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഖാര്‍ഗെയെ അപമാനിച്ച സംഭവം: സംഘപരിവാറിനെതിരെ കെ. സുധാകരന്‍ എം.പി കേന്ദ്ര എസ്.സി. കമ്മീഷന് പരാതി നല്‍കി

ഖാര്‍ഗെയെ അപമാനിച്ച സംഭവം: സംഘപരിവാറിനെതിരെ കെ. സുധാകരന്‍ എം.പി കേന്ദ്ര എസ്.സി. കമ്മീഷന് പരാതി നല്‍കി

ദളിത് രാഷ്ട്രീയ നേതാക്കളെ അപമാനിക്കുന്ന സംഘപരിവാര്‍ മനോഭാവത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എം.പി. കേന്ദ്ര പട്ടികജാതി കമ്മീഷനും (NCSC) കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഔദ്യോഗികമായി പരാതി നല്‍കി. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ച വേദിയില്‍ ഗംഗാജലം തളിച്ച് 'ശുദ്ധികലശം' നടത്തി അപമാനിച്ച ബി.ജെ.പി-സംഘപരിവാര്‍ നീക്കത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ എസ്.സി/എസ്.ടി (പീഡനനിരോധന) നിയമപ്രകാരം കേസ് എടുക്കാന്‍ ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കെ. സുധാകരന്‍ എം.പി. കമ്മീഷനോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 ഉറപ്പുനല്‍കുന്ന അയിത്ത നിര്‍മ്മാര്‍ജ്ജന നിയമങ്ങളുടെയും പട്ടികജാതി/പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമത്തിന്റെയും നഗ്‌നമായ ലംഘനമാണിത് നടന്നതെന്ന് കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ ഇന്ത്യയില്‍ അയിത്തത്തിനും ജാതീയ വിവേചനത്തിനും സ്ഥാനമില്ലെന്നും ദളിത് നേതാക്കളെയും പിന്നാക്ക വിഭാഗങ്ങളെയും താറടിച്ചുകാണിക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in