വെണ്ടക്ക വാങ്ങാനും ആർടിപിസിആർ; സംസ്ഥാനം കൂട്ട ആത്മഹത്യയിലേക്ക്, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ മുരളീധരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
August 08, 2021
1 min read
•
Updated: June 04, 2026
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങള്‍ ജീവനൊടുക്കുന്നുവെന്നും സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനം കൂട്ട ആത്മഹത്യയിലേക്ക് പോകുമെന്നും കെപിസിസി പ്രചാരണസമിതി ചെയർമാന്‍ കെ മുരളീധരന്‍ എംപി. വെണ്ടയ്ക്കയും വഴുതനങ്ങയും വാങ്ങാന്‍ വേണ്ടി ആർടിപിസിആർ ടെസ്റ്റ് എടുക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
സർക്കാർ ആലോചനയില്ലാതെ കാര്യങ്ങള്‍ ഒറ്റയടിക്ക് തീരുമാനിക്കുന്നു. കൊവിഡ് പ്രതിരോധത്തില്‍ നിയമസഭയില്‍ ആരോഗ്യമന്ത്രി പറയുന്നതല്ല സംസ്ഥാനത്ത് നടപ്പാക്കുന്ന ഉത്തരവിലുള്ളത്. വാക്സിന്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ യുഡിഎഫ് എംപിമാർ തയാറാണെന്നും എന്നാല്‍ ആരോഗ്യമന്ത്രി തയാറാണോ എന്നും അദ്ദേഹം ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10