K.MURALEEDHARAN| 'ഉടുതുണിയില്ലാതെ ഒരു മനുഷ്യന്‍ നടുറോഡില്‍ നില്‍ക്കുന്നതുപോലെയാണ് സർക്കാര്‍; മന്ത്രി കാലുകുത്തിയതോടെ അനാരോഗ്യ വകുപ്പായി മാറി'-കെ.മുരളീധരന്‍
Jaihind TV News Report
Jaihind TV Web Desk
June 30, 2025
1 min read
•
Updated: June 05, 2026
കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പായി മാറിയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞു. ഇത്രയും പിടിപ്പു കെട്ട ഒരു മന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കുറ്റപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സിസ്റ്റം തകരാര്‍ ആണെങ്കില്‍ അതിന്റെ ഉത്തരവാദിത്യം ആരോഗ്യ മന്ത്രിക്കും സര്‍ക്കാരിനുമാണ്. ഉടുതുണിയില്ലാതെ ഒരു മനുഷ്യന്‍ നടുറോഡില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് ഇന്ന് സര്‍ക്കാര്‍.ആരോഗ്യമന്ത്രിയായി വീണാ ജോര്‍ജ് കാലുകുത്തിയതോടെ ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായി മാറി. എത്രയും പെട്ടെന്ന് അവരുടെ രാജി എഴുതി വാങ്ങി സര്‍ക്കാര്‍ അവരെ നീക്കം ചെയ്യണം. തകര്‍ന്ന വകുപ്പിനെ മോചിപ്പിക്കാന്‍ ഉള്ള സമരത്തിലാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10