Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റെയില്‍വേയില്‍ ഉണ്ടായത് ഏകോപനത്തിലെ പാളിച്ച; റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കെ.സി.വേണുഗോപാല്‍ കത്ത് നല്‍കി

റെയില്‍വേയില്‍ ഉണ്ടായത് ഏകോപനത്തിലെ പാളിച്ച;  റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കെ.സി.വേണുഗോപാല്‍ കത്ത് നല്‍കി
കണക്ഷനായി ഓടുന്ന എറണാകുളം - ആലപ്പുഴ മെമു വരുന്നതിന് മുന്‍പായി ആലപ്പുഴ -കൊല്ലം മെമു ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറിന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി കത്തുനല്‍കി. ഏകോപനത്തിലുണ്ടായ പാളിച്ചയെ കുറിച്ച് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണ രൂപം: ദിവസവും എറണാകുളം ജംഗ്ഷനില്‍ നിന്ന് വൈകുന്നേരം നാലിന് പുറപ്പെടുന്ന മെമു 5.30നാണ് ആലപ്പുഴയിലെത്തുന്നത്. ശക്തമായ മഴയില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം എറണാകുളം-ആലപ്പുഴ മെമു 20 മിനിറ്റ് വൈകിയാണെത്തിയത്. എന്നാല്‍ ആലപ്പുഴ -കൊല്ലം മെമു 5.35ന് പുറപ്പെടുകയും ചെയ്തു. ഇത് കാരണം കൊല്ലം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ആലപ്പുഴയില്‍ നിന്നും കൊല്ലം ഭാഗത്തേക്കുള്ള ട്രെയിന്‍ കിട്ടിയില്ല. ഏകോപനത്തിലെ പാളിച്ചയാണ് ഇതിന് കാരണം. എറണാകുളത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് മടങ്ങിപോകുന്ന വിദ്യാര്‍ത്ഥികളും ശാരീരിക വൈകല്യമുള്ളവരും പ്രായമായവരും ജോലിക്കാരും ഉള്‍പ്പെടെയുള്ള ഒട്ടേറെ ആളുകളാണ് ഇതുകാരണം ദുരിതത്തിലായത്. യാത്രക്കാര്‍ കൂട്ടത്തോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. മറ്റ് തീവണ്ടികള്‍ ഇല്ലാത്തതിനാല്‍ ആലപ്പുഴ വഴി കൊല്ലത്തേക്കുള്ള ഏറനാട് എക്‌സ്പ്രസിലാണ് യാത്രക്കാര്‍ പോയത്. സാധാരണ വൈകിട്ട് 5:47 ന് ആലപ്പുഴയെത്തുന്ന ഏറനാട് എക്‌സ്പ്രസ് ഇന്നലെ എത്തിയത് 7 മണി കഴിഞ്ഞാണ്. ഇതുമൂലം കൊല്ലത്തേക്കുള്ള യാത്രക്കാര്‍ വീടുകളിലെത്തിയപ്പോള്‍ ഏറെ വൈകുന്ന സാഹചര്യമുണ്ടായി. ഇവരില്‍ ഭൂരിഭാഗം പേരും ജോലി ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി തൊട്ടടുത്ത ദിവസം വീണ്ടും യാത്ര ചെയ്യാനുള്ളവര്‍ കൂടിയാണെന്നത് പരിഗണിക്കുമ്പോള്‍ റെയില്‍വേ ഏകോപനത്തിലെ പാളിച്ച മൂലം വലിയ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതെന്നത് വ്യക്തമാണ്. എറണാകുളം ഭാഗത്ത് നിന്നുള്ള കണക്ഷന്‍ ട്രെയിന്‍ വന്നതിന് ശേഷമേ ആലപ്പുഴ -കൊല്ലം മെമു പുറപ്പെടാവൂയെന്ന കര്‍ശന നിര്‍ദ്ദേശം നല്കണം. എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് നേരിട്ടുള്ള പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ കണക്ഷന്‍ ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്ലേശത്തിന് പരിഹാരമാകും. ഈ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്ത് നല്കിയിട്ടുണ്ട്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in