Logo
Mon, Jul 06, 2026 • 02:40 PM
LIVE TV
Watch

No business videos available

No Middle East videos available

'സ്പ്രിങ്ക്‌ളറില്‍ തോറ്റതിന് ഷാജിയോട്'; മുഖ്യമന്ത്രിയെ പരിഹസിച്ചും വിമർശിച്ചും ജ്യോതികുമാർ ചാമക്കാല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 18, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'സ്പ്രിങ്ക്‌ളറില്‍ തോറ്റതിന് ഷാജിയോട്'; മുഖ്യമന്ത്രിയെ പരിഹസിച്ചും വിമർശിച്ചും ജ്യോതികുമാർ ചാമക്കാല
"സ്പ്രിങ്ളര്‍, ഡാറ്റ, സര്‍വര്‍, ക്ലൗഡ് എല്ലാം കൂടി അന്തവും കുന്തവുമില്ലാതെ തലയ്ക്കു മീതെ പറക്കുമ്പോളാണ് പ്രളയഫണ്ട് തട്ടിപ്പെന്ന മുക്കി വച്ചിരിക്കുന്ന സാധനം കുത്തിപ്പൊക്കുന്നത്. പിണറായി വിജയന് നിയന്ത്രണം വിട്ടതില്‍ തെറ്റ് പറയാനാകുമോ… ന്നാപ്പിന്നെ പിടിച്ചോ ഒരു വിജിലന്‍സ് കേസ്..." മുഖ്യമന്ത്രിയെ പരിഹസിച്ച് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. ബംഗളൂരൂ ആസ്ഥാനമായ എക്സാലോജിക്ക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Exalogic solutions) എന്നൊരു കമ്പനിയുടെ വെബ്സൈറ്റ് പൂട്ടിക്കെട്ടിയതായി കാണുന്നു. ആരായിരുന്നു ആ കമ്പനിയുടെ എം.ഡി എന്നും എന്തിനാണ് സ്പ്രിങ്ളറിന് പിന്നാലെ അവര്‍ കടപൂട്ടി സ്ഥലം വിട്ടതെന്നും അദ്ദേഹം ചോദിക്കുന്നു. ജ്യോതികുമാർ ചാമക്കാലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
സ്പ്രിങ്ളറില്‍ തോറ്റതിന് ഷാജിയോട് ……. കെ.എം ഷാജിയാണോ കേരളത്തില്‍ ആദ്യമായി പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ? അല്ലേയല്ലേ…. പിന്നെന്തിന് ഷാജിക്കെതിരെ മാത്രം കേസ്…. മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്…… സ്പ്രിങ്ളര്‍ അഴിമതിയാരോപണത്തില്‍പ്പെട്ട് ഉറക്കം നഷ്ടപ്പെട്ടിരുക്കുമ്പോളാണ് പ്രളയഫണ്ട് തട്ടിപ്പ് ആരോപണവുമായി ഷാജിയുടെ വരവ്…. …. ഈ സ്പ്രിങ്ളര്‍, ഡാറ്റ, സര്‍വര്‍, ക്ലൗഡ് എല്ലാം കൂടി അന്തവും കുന്തവുമില്ലാതെ തലയ്ക്കു മീതെ പറക്കുമ്പോളാണ് പ്രളയഫണ്ട് തട്ടിപ്പെന്ന മുക്കി വച്ചിരിക്കുന്ന സാധനം കുത്തിപ്പൊക്കുന്നത് പിണറായി വിജയന് നിയന്ത്രണം വിട്ടതില്‍ തെറ്റ് പറയാനാകുമോ… ന്നാപ്പിന്നെ പിടിച്ചോ ഒരു വിജിലന്‍സ് കേസ്….. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി കയ്യിലുള്ള ഏജന്‍സികളെ ഉപയോഗിച്ച് വിമര്‍ശകരെ നരേന്ദ്രമോഡി വേട്ടയാടുന്നു എന്ന് പ്രസംഗിക്കാറുള്ള പിണറായിക്ക് തലയില്‍ ഒന്നു മിന്നി...ഐഡിയ കൊള്ളാലോ മോഡീജീ……. കൂട്ടിലെ വിജിലന്‍സ് തത്തയെക്കൊണ്ട് ഷാജീടെ തലയ്ക്കിട്ട് ഒരു ഞോണ്ട്…. ഷാജിയാവട്ടെ പുല്ലുപോലെ തത്തയെ ആട്ടിപ്പായിച്ചു… ഇതുകൊണ്ടൊന്നും സ്പ്രിങ്ളര്‍ അഴിമതിയില്‍ നിന്ന് രക്ഷയില്ല മുഖ്യമന്ത്രീ… ഞങ്ങള്‍ പിന്നാലെയുണ്ട്….കുത്തകക്കമ്പനിക്ക് കേരളത്തെ വിറ്റ നിങ്ങളുടെ കള്ളത്തരം ഒന്നൊന്നായി ഇനിയും പുറത്തുവരും….. ബൈ ദ ബൈ ഒരു സംശയം…..ബംഗളൂരൂ ആസ്ഥാനമായ എക്സാലോജിക്ക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Exalogic solutions) എന്നൊരു കമ്പനിയുണ്ടായിരുന്നു…… അതിന്‍റെ വെബ്സൈറ്റ് പൂട്ടിക്കെട്ടിയതായി കാണുന്നു….. ആരായിരുന്നു ആ കമ്പനിയുടെ എം.ഡി ? എന്തിനാണ് സ്പ്രിങ്ളറിന് പിന്നാലെ അവര്‍ കടപൂട്ടി സ്ഥലം വിട്ടത് ….. ഉത്തരങ്ങള്‍ വരും എപ്പിസോഡുകളില്‍…..കാത്തിരിക്കുക
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10