Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജേയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' ഒക്ടോബർ 2-ന് തിയറ്ററുകളിൽ; ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'സിഗ്‍മ'. ചിത്രം ഒക്ടോബർ 2-ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ സെൻസ...

ജേയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ' ഒക്ടോബർ 2-ന് തിയറ്ററുകളിൽ; ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ  വിജയിയുടെ മകൻ  ജേയ്സൺ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'സിഗ്‍മ'. ചിത്രം ഒക്ടോബർ 2-ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായ വിവരം പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ്.

തമൻ എസ് സംഗീതം നൽകുന്ന ചിത്രമാണ് 'സിഗ്‍മ'. ജി.കെ.എം. തമിഴ് കുമരനാണ് ഈ സിനിമയുടെ നിർമ്മാതാവ്. തമിഴ്നാട്ടിലും തായ്ലൻഡിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗ് ജാപി, മഹാലക്ഷ്‍മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രവീണ്‍ കെ.എൽ ആണ് ചിത്രത്തിന്റെ എഡിറ്റർ. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് കൃഷ്‍ണന്‍ വസന്ത് ആണ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സഞ്ജീവ്, വരികള്‍ എഴുതിയത് വിവേക്, സൂപ്പര്‍ സുബ്ബു എന്നിവരാണ്. സ്റ്റണ്ട് വെങ്കട്, സില്‍വ എന്നിവരുടെ സംഘട്ടന സംവിധാനവും ചിത്രത്തിലുണ്ട്. സുരേഷ് ചന്ദ്ര, വംശി ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ പി.ആര്‍.ഒമാർ. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Related articles

See all
Popular News

ഫഹദ് ഫാസിൽ ചിത്രത്തിനായി എസ്. എസ്. രാജമൗലി കൊച്ചിയിലെത്തുന്നു; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

നാനിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രം ‘ദ പാരഡൈസ്’; കേരളത്തിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

Save your stories

Sign in