Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ മതേതരത്വവും യുഡിഎഫിനെ പിന്തുണച്ചാല്‍ വര്‍ഗീയവാദവും എന്ന നിലപാട് ശരിയല്ല: ആര്യാടന്‍ ഷൗക്കത്ത്

ARYADAN SHOUKATH|  ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ മതേതരത്വവും യുഡിഎഫിനെ പിന്തുണച്ചാല്‍ വര്‍ഗീയവാദവും എന്ന നിലപാട് ശരിയല്ല: ആര്യാടന്‍ ഷൗക്കത്ത്
ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ അത് മതേതരത്വവും യുഡിഎഫിനെ പിന്തുണച്ചാല്‍ വര്‍ഗീയവാദവും എന്ന നിലപാട് ശരിയല്ലെന്ന് നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ഓരോ ദിനം കഴിയുംതോറും തിരഞ്ഞെടുപ്പ് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2026 ലെ വലിയ മാറ്റത്തിനായുള്ള തുടക്കമായി ജനങ്ങള്‍ തിരഞ്ഞെടുപ്പിനെ കാണുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ രണ്ടാംഘട്ട പഞ്ചായത്ത് തല പര്യടനത്തിനും വന്‍ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. ഇന്ന് വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലാണ് അദ്ദേഹത്തിന്റെ രണ്ടാംഘട്ട പ്രചരണ പരിപാടി നടക്കുന്നത്. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോട്ട് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിപി.എം.എ സലാം പര്യടനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ10 വര്‍ഷത്തെ ദുരിതക്കയത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുവാനുള്ള തെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി എ സലാം പറഞ്ഞു. എടക്കര പഞ്ചായത്തിലെ പാലേമാട്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇന്നത്തെ പ്രചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബൂത്ത് തലങ്ങളില്‍ നടക്കുന്ന കുടുംബ യോഗങ്ങളില്‍ കെപിസിസി അധ്യക്ഷനും കെ സുധാകരന്‍ എംപിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in