'ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷമുണ്ടാക്കുന്നത്'; കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ്
Jaihind TV News Report
Jaihind TV Web Desk
October 06, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കെ.ടി ജലീൽ എംഎൽഎക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ്. ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും പ്രസ്‌താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. വർഷങ്ങളായി ബിജെപി നടത്തുന്ന പ്രചാരണം ജലീൽ ഏറ്റെടുത്തു. മതവിധി പുറപ്പെടുവിക്കാൻ ഇത് മതരാഷ്ട്രമാണോ എന്നും പി.കെ. ഫിറോസ് ചോദിച്ചു. കെ.ടി ജലീൽ ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.
ജലീൽ ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണമാണ്. സമുദായത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് എല്ലാവരും എങ്ങനെ ഉത്തരവാദി ആകുമെന്നും ഫിറോസ് ചോദിച്ചു. മലപ്പുറത്തെ ഒറ്റുകൊടുത്തത് ജലീലാണെന്നും പ്രസ്താവന പിൻവലിച്ച് നാടിനോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10